വാച്ച്മാന്‍,സപ്പോര്‍ട്ടിംഗ് സ്റ്റാഫ്,നഴ്‌സ്,ഓഫീസ് അസിസ്റ്റന്റ്,ലാബ് ടെക്നിഷ്യൻ തുടങ്ങിയാ ഒഴിവുകൾ
വാച്ച്മാന്‍,സപ്പോര്‍ട്ടിംഗ് സ്റ്റാഫ്,നഴ്‌സ്,ഓഫീസ് അസിസ്റ്റന്റ്,ലാബ് ടെക്നിഷ്യൻ തുടങ്ങിയാ ഒഴിവുകൾ
സപ്പോര്‍ട്ടിംഗ് സ്റ്റാഫ്; വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ സിസ്റ്റത്തില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയിലേക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ബിരുദവും ഡിസിഎ/ എം എസ് ഓഫീസ്/ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി: 35 വയസിന് താഴെ. ബയോഡേറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ നിയമസേവന അതോറിറ്റി കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0474 2791399.
2. വാച്ച്മാന്‍ അഭിമുഖം
കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ നൈറ്റ് വാച്ച്മാന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0475 2317092, 9400006463.
3. നഴ്‌സ് കരാര്‍ നിയമനം
ആരോഗ്യ കേരളം ഇടുക്കിയില്‍ ആര്‍ബിഎസ്‌കെ നഴ്‌സ് തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനായി ഓഗസ്‌റ് 5 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കുയിലിമല സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ഇടുക്കി ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത, നിയമനം, എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍ : 04862232221.
4. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 8 ന് പകല്‍ 11 മണിക്ക് കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
40 വയസ്സില്‍ താഴെ പ്രായമുളള എംഎല്‍റ്റി ഡിപ്ലോമ/ ബിഎസ് സി എംഎല്‍റ്റി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ (നിര്‍ബന്ധം) എന്നീ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 222978.
5. പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് നാലിന് ഓഫീസില്‍ എത്തണം.
ഫോണ്‍- 8547005060
Join the conversation