ആശുപത്രിയില്‍ അറ്റന്‍ഡര്‍ ജോലി മുതൽ മറ്റു നിരവധി അവസരങ്ങളും; വിവിധ ജില്ലകളിൽ ജോലി

ആശുപത്രിയില്‍ അറ്റന്‍ഡര്‍ ജോലി മുതൽ മറ്റു നിരവധി അവസരങ്ങളും; വിവിധ ജില്ലകളിൽ ജോലി

ആശുപത്രിയില്‍ അറ്റന്‍ഡര്‍ ജോലി മുതൽ ലാബ് ടെക്നീഷ്യൻ,ഫാർമസിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, കെയർ ടെക്കർ തുടങ്ങിയ നിരവധി അവസരങ്ങൾ, കേരളത്തിൽ വിവിധ ജില്ലകളിലായി ജോലി നേടാൻ അവസരം.

താലൂക്ക് ആശുപത്രിയില്‍ ജോലി അറ്റന്‍ഡര്‍ ഒഴിവ്

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ അറ്റന്‍ഡറെ നിയമിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം. സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ പരിചയമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 14 ന് രാവിലെ 10 അസ്സല്‍ രേഖകള്‍ സഹിതം ആശുപത്രിയില്‍ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.

ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ

അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ഒ.പി. വിഭാഗത്തിൽ ലാബ് ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കു.  ഡിഎംഎൽടി/ ബി എസ് സി എം എൽ ടി അല്ലെങ്കിൽ തത്തുല്യ യോഗ്യത.  താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം, പ്രായം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 19  രാവിലെ 10:30 ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

ഫാർമസിസ്റ്റ് നിയമനം

കുറുക്കൻമൂല എഫ്എച്ച്സി ഫാർമസിയിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. പ്രായപരിധി 18നും 45നുമിടയിൽ. കുറുക്കൻമൂല പരിധിയിലുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 11ന് രാവിലെ 11ന് കുറുക്കൻമൂല എഫ്എച്ച്സിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 294949.

ഡോക്ടര്‍ നിയമനം
ആരോഗ്യവകുപ്പിന് കീഴില്‍ കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. ജനുവരി ഒന്നിന് 59 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 13ന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 04922 274350.

വെറ്ററിനറി സര്‍ജന്‍: വാക്ക്- ഇന്‍-ഇന്റര്‍വ്യൂ 12 ന്
മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താൽകാലിക നിയമനം.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  ആഗസ്റ്റ് 12ന്
 രാവിലെ 11 മണി മുതല്‍ 12 മണി വരെ  ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ (ജില്ലാകോടതി പാലത്തിന് സമീപം) നടക്കും.വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് അവശ്യ യോഗ്യത. വെറ്ററിനറി ഒബ്‌സ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നിവ അഭിലഷണീയ യോഗ്യതയാണ്. ഫോണ്‍: 0477-2252431.

കെയർടേക്കർ നിയമനം
ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ 
ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് കെയർടേക്കറെ നിയമിക്കുന്നു. പ്രദേശവാസികളായ വിമുക്തഭടന്മാർ ഓഗസ്റ്റ് 18നുള്ളിൽ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ. 0477 2245673, മെയിൽ -zswalp@gmail.com

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്
നാഷണല്‍  ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റില്‍ മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്. യോഗ്യത: അസിസ്റ്റന്റ്് ഫിസിയോതെറാപ്പി/വി.എച്ച്.എസ്.ഇ ഫിസിയോതെറാപ്പിയില്‍ സര്‍ട്ടിഫിക്കറ്റ്.   കമ്പ്യൂട്ടറില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്.  പ്രതിമാസ വേതനം 13,500 രൂപ. യോഗ്യത, പ്രായം   തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 18 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
www.nam.kerala.gov.in ല്‍ അപേക്ഷാ ഫോം ലഭിക്കും. വിലാസം:  ജില്ല പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ല മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍, ആശ്രാമം പി ഒ, കൊല്ലം 691002.വി ഫോണ്‍: 0474 2082261.

My name SUJITH KUMAR PALAKKAD