ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ തസ്തികയിലാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷനില്‍ ഒഴിവുകള്‍

ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ തസ്തികയിലാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷനില്‍  ഒഴിവുകള്‍

ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ ആവാം: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ ഇതാണ് സുവർണ്ണാവസം. ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ തസ്തികയിലേക്കാണ് ഒഴിവുകള്‍. കേരള സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ് നിയമനം നടത്തുന്നത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 03 ആണ്  പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്


തസ്തിക & ഒഴിവ്
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 05.
കാറ്റഗറി നമ്പര്‍: 200/2025.

ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9940 രൂപമുതല്‍ 16580 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി വിവരങ്ങൾ
18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത വിവരങ്ങൾ

▪️പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു വിജയിച്ചിരിക്കണം.
▪️മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ആശയ വിനിമയത്തിനുള്ള കഴിവ് ഉണ്ടായിരിക്കണം.
▪️മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം ലഭിച്ച സാധുതയുള്ള കണ്ടക്ടര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. 
▪️ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.

പ്രൊബേഷന്‍
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ നിയമങ്ങളനുസരിച്ച് പ്രൊബേഷന്‍ കാലാവധി ഉണ്ടായിരിക്കും.

അപേക്ഷ വിവരങ്ങൾ 
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/  സന്ദർശിക്കുക. 
ശേഷം നോട്ടിഫിക്കേഷനിൽ കേരള സിറാമിക്‌സ് ലിമിറ്റഡ്- ഗാര്‍ഡ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. 

വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. 

അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും.

അപേക്ഷ ഫീസ് നൽകേണ്ടതില്ല, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
My name SUJITH KUMAR PALAKKAD