സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് ജോലി ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് ജോലി ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ക്ലറിക്കൽ കേഡറിലുള്ള തസ്തികയാണിത്.ബിരുദധാരികൾ- ക്കാണ് അവസരം.6589 ഒഴിവുണ്ട് (റെഗുലർ-5180, ബാബ്ലോഗ്-1409). കേരളത്തിൽ 272 ഒഴിവുണ്ട് (റെഗുലർ -247, ബാബ്ലോഗ്-25).തിരുവനന്തപുരം സർക്കിളിനു കീഴിലാണ് കേരളത്തിലെ ഒഴിവുകൾ.


തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷ 2025 സെപ്റ്റംബറിലും മെയിൻ പരീക്ഷ നവംബറിലും നടക്കും. കേരളത്തിൽ വിവിധ ജില്ലകളിലായി 11 പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മറ്റൊരു സംസ്ഥാനത്തേക്കോ സർക്കിളിലേക്കോ മാറാൻ അനുവാദമുണ്ടായിരിക്കില്ല.

ശമ്പള സ്കെയിൽ:24050-64480 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യം.അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും 2025 ഡിസംബർ 31-നകം പാസായതിന്റെ രേഖ ഹാജരാക്കാൻ കഴിയുമെങ്കിൽ അപേക്ഷിക്കാം. 
ഏത് സംസ്ഥാനത്തേക്കാണോ 
അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

പ്രായം: 2025 ഏപ്രിൽ ഒന്നിന് 20-28 വയസ്സ്. അപേക്ഷകർ 02.04.1997 നുമുൻപോ 01.04.2005-നുശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉൾപ്പെടെ). 
ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവുണ്ട്. 
ഭിന്നശേഷിക്കാർക്ക് ജനറൽ – 10 വർഷം, ഒബിസി-13 വർഷം, എസ്സി, എസ്ടി- 15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.വിധവകൾക്കും പുനർവി വാഹിതരാവാത്ത വിവാഹ മോചിതകൾക്കും 35 വയസ്സ് വരെ (ഒബിസി- 38 വരെ, എസ്‌സി, എസ്ടി- 40 വരെ) അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും. 

എസ്ബി ഐയിൽ അപ്രന്റിസ്ഷിപ്പ് ചെയ്ത വർക്കും വയസ്സിളവ് അനുവദിച്ചിട്ടുണ്ട് (വ്യവസ്ഥകൾക്ക് വിജ്ഞാപനം കാണുക).

അപേക്ഷാഫീസ്: 750 രൂപ. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് സംവിധാനങ്ങൾ മുഖേന ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത് (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല).

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കെ അപേക്ഷിക്കാനാവൂ. 
അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതു കൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. 

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും വെബ്സൈറ്റ് സന്ദർശിക്കുക.
 Website : www.sbi.co.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 26
My name SUJITH KUMAR PALAKKAD