പരീക്ഷ ഇല്ലാതെ കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലി|kerala government temporary jobs
പരീക്ഷ ഇല്ലാതെ കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലി|kerala government temporary jobs
പരീക്ഷയില്ലാതെ ഓൺലൈൻ വഴി കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. കേരളത്തിലെ 14 ജില്ലകളിലും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ,
പുല്ലുവിള സാമൂഹികാ ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുന്നു.
ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡി.സി.എയും ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഡി.എം.ഇ അംഗീകൃതമായിട്ടുള്ള ബി.എസ്‌സി എം.എൽ.ടി/ ഡി.എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒ പി കൗണ്ടർ) ഒഴിവിലേക്ക് 11ന് രാവിലെ 10.30നും ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് 12ന് രാവിലെ 10.30 നുമാണ് ഇന്റർവ്യൂ നടത്തുന്നത്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.
2. ജൂനിയർ റസിഡന്റ് അഭിമുഖം
കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 5 രാവിലെ 11ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in
3. സയൻസ് പാർക്ക് നിയമനം
തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ സയൻസ് പാർക്ക് സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്‌ട്രേഷൻ) നിയമനത്തിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് https://kscste.kerala.gov.in.
4.വാക്ക്-ഇൻ-ഇന്റർവ്യു വിശദ വിവരങ്ങൾക്ക് : www.rcctvm.gov.in .
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലെ നിയമനത്തിന് ആഗസ്റ്റ് 25 ന്.
വാക്-ഇൻ-ഇന്റർവ്യൂ നടക്കും.
5.അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ എല്ലാ ജില്ലകളിലെയും ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും, ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും ചെയർപേഴ്സൺമാരെയും അംഗങ്ങളെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 18. കൂടുതൽ വിവരങ്ങൾക്ക്: http://wcd.kerala.gov.in.
6. വാക്ക്-ഇൻ-ഇന്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ആഗസ്റ്റ് 6 രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. എം.ബി.ബി.എസ്, ജനറൽ മെഡിസിൻ എം.ഡി/ ഡി.എൻ.ബി യോഗ്യതയും സ്ഥിരം ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.
7. കാർഡിയോ ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: എറണാകുളം ജനറൽ ആശുപത്രിയിൽ വികസന സൊസൈറ്റി മുഖേന ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ കാർഡിയോ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ആഗസ്റ്റ് 6 രാവിലെ 11ന് അഭിമുഖം നടത്തും. കാർഡിയോതൊറാസിക്കിൽ ബി.പി.ടി അല്ലെങ്കിൽ എം.പി.ടിയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.
Join the conversation