എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അവസരങ്ങൾ|PRAYUKTHI 2025 നാളെ ആണ് ജോലി അവസരം
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അവസരങ്ങൾ
PRAYUKTHI 2025 നാളെ ആണ് ജോലി അവസരം
ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസാ കോളേജും സംയുക്തമായി ' PRAYUKTHI 2025' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു. അമ്പതോളം കമ്പനികളിൽ നിന്നായി രണ്ടായിരത്തോളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് മലയാള മനോരമ, സൺ റൈസ് ഹോസ്പിറ്റൽ, നിപ്പോൺ മോട്ടോർസ്, hdfc ലൈഫ്, ആക്സിസ് മാക്സ് തുടങ്ങിയാ നിരവധി സ്ഥാപനങ്ങളിലേക്ക് ജോലി അവസരം.
എന്തുകൊണ്ട് പങ്കെടുക്കണം
▪️50+ കമ്പനികൾ പങ്കെടുക്കുന്നു
▪️ 2000+ ഒഴിവുകൾ വന്നിരിക്കുന്നു.
▪️SSLC മുതൽ യോഗ്യത
▪️പതിനെട്ടിനു മുകളിൽ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.
ഓഗസ്റ്റ് രണ്ടിനാണ് തൊഴിൽമേള നടക്കുന്നത്, കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കി രജിസ്റ്റർ ചെയ്യുക.ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും.
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസാ കോളേജും സംയുക്തമായി 2025 ഓഗസ്റ്റ് 2ന് ശനിയാഴ്ച്ച നടത്തുന്ന 'പ്രയുക്തി 2025' തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളും ഒഴിവു വിവരങ്ങളും.
ഇന്റർവ്യൂ സ്ഥലം, തിയതി
ഓഗസ്റ്റ് 2, ശനിയാഴ്ച്ച,രാവിലെ 9.00 മുതൽ,പാലാ അൽഫോൻസാ കോളേജ്
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും.
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
സന്ദർശിക്കുക. PH- 0481-2563451, 0481- 2560413
Join the conversation