ക്‌ളീൻ കേരള കമ്പനി ലിമിറ്റഡിൽ കേരളത്തിൽ വിവിധ ജില്ലകളിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ് ജോലി ഒഴിവുകൾ

ക്‌ളീൻ കേരള കമ്പനി ലിമിറ്റഡിൽ കേരളത്തിൽ വിവിധ ജില്ലകളിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ് ജോലി ഒഴിവുകൾ

ക്‌ളീൻ കേരള കമ്പനി ലിമിറ്റഡിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ് ആവാം| ഇന്റർവ്യൂ വഴി ജോലി നേടാം

ക്‌ളീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ താൽകാലിക നിയമനത്തിന് സെപ്റ്റംബർ 27 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു.നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

യോഗ്യത വിവരങ്ങൾ
ബി.കോമും ടാലി പ്രാവീണ്യവും പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. കണ്ണൂർ ജില്ലയിലുളളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ക്‌ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10. (വഴുതക്കാട് ചിന്മയ സ്‌ക്കൂളിന് എതിർവശം) എന്ന വിലാസത്തിൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. 
കൂടുതൽ വിവരങ്ങൾക്ക്: 9447792058.

2. ക്‌ളീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ താൽകാലിക നിയമനത്തിന് ഒക്ടോബർ 7 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. ബി.കോമും ടാലി പ്രാവീണ്യവും പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. തിരുവനന്തപുരം ജില്ലയിലുളളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ക്‌ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10. (വഴുതക്കാട് ചിന്മയ സ്‌ക്കൂളിന് എതിർവശം) എന്ന വിലാസത്തിൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9447792058.

3. സൗജന്യ തൊഴിൽമേള
അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിനും രജിസ്ട്രേഷനും 9495999688, 9496085912 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

4. ഇൻസ്ട്രക്ടർ നിയമനം
ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രമെന്റ് മെക്കാനിക് ട്രേഡിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലാറ്റിൻ കാത്തലിക് /ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്ന് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ 25ന് രാവിലെ 10ന്  അഭിമുഖം നടത്തും. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഇൻസ്ട്രമെന്റ് ടെക്നോളജിയിൽ ബി.ടെക്കും ഒരു വർഷ പരിചയവും/ ഡിപ്ലോമയും രണ്ടുവർഷ പരിചയവും/ ഇൻസ്ട്രമെന്റ് മെക്കാനിക് ട്രേഡിൽ എൻ.ടി.സി.യും മൂന്നുവർഷ പരിചയവുമാണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0481-2535562.

My name SUJITH KUMAR PALAKKAD