അറ്റൻഡന്റ് മുതൽ വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഇന്റർവ്യൂ വഴി ജോലി
അറ്റൻഡന്റ് മുതൽ വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഇന്റർവ്യൂ വഴി ജോലി
കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ & TVCC, മണ്ണുത്തിയിലെ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 9 ന് ഇൻ്റർവ്യൂ നടത്തുന്നുണ്ട് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവട് നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയതിനു ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക.
ലാബ് അസിസ്റ്റൻ്റ് ഒഴിവ്: 1( SC)
യോഗ്യത :പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
ലബോറട്ടറി ടെക്‌നിക്‌സ് / പൗൾട്രി പ്രൊഡക്ഷൻ / ഡയറി സയൻസിൽ ഡിപ്ലോമ
ശമ്പളം: 21,070 രൂപ.
ജോലി :അറ്റൻഡന്റ്
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം,അഭികാമ്യം: വെറ്ററിനറി സ്ഥാപനങ്ങളിലെ പരിചയം, ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ/അക്കൗണ്ട്സ്/റെക്കോർഡ് മാനേജ്മെന്റിൽ പ്രാവീണ്യം.
ശമ്പളം: 19,310 രൂപ.
ഇൻ്റർവ്യൂ തീയതി: ഒക്ടോബർ 9
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2. പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍- ഹൈസ്‌കൂള്‍ (ഫസ്റ്റ് എന്‍.സി.എ- എല്‍.സി/ എ.ഐ) (കാറ്റഗറി നം 100/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒക്ടോബര്‍ ഒമ്പതിന് കൊല്ലം മേഖലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 0474 2743624.
3.ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് (ടിപിഇഎസ്) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ EWS വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 9 രാവിലെ 11.30 ന് നടത്തും. ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ടെക്ക്/ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻ എ സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ ടി സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 11-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
4.വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തും.
വാക്ക്- ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബർ ഒമ്പത് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും.
വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ അവശ്യ യോഗ്യതകളോടൊപ്പം വെറ്ററിനറി ഒബ്‌സ്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നിവ വെറ്ററിനറി സര്‍ജനുള്ള അഭിലഷണീയ യോഗ്യതയാണ്.
ഫോൺ: 0477-2252431
Join the conversation