കേരള സ്‌റ്റേറ്റ് വുമണ്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ അവസരങ്ങൾ

കേരള സ്‌റ്റേറ്റ് വുമണ്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ അവസരങ്ങൾ

വനിത വികസന കോര്‍പ്പറേഷന്‍ സൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പാര്‍ട്ട് ടൈം ജോലിക്കാരെ നിയമിക്കുന്നുണ്ട്.താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അവസാന തീയതി: ഒക്ടോബര്‍ 15.
പാര്‍ട്ട് ടൈം വ്യവസ്ഥയിലാണ് നിയമനം നടത്തുന്നത്, കൂടുതൽ വിവരങ്ങൾ വായിച്ചു മനസിലാക്കുക.

തസ്തികയും ഒഴിവുകളും
കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷനില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്.

ആലപ്പുഴയിലും, ഇടുക്കിയിലുമായി നടക്കുന്ന വനിത ഹോസ്റ്റലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ആളെ നിയമിക്കുന്നത്. 

പ്രായപരിധി വിവരങ്ങൾ
62 വയസ് വരെയാണ് പ്രായപരിധി.

ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000  മാസ അലവന്‍സായി അനുവദിക്കും. 

യോഗ്യത വിവരങ്ങൾ
സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയുണ്ടായിരിക്കണം.
ബിടെക് യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. വിരമിച്ച സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം

താല്‍പvര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് റിക്രൂട്ട്‌മെന്റ് പേജ് തിരഞ്ഞെടുക്കുക. 

കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നോട്ടിഫിക്കേഷന്‍ വിശദമായി വായിച്ച് നോക്കി തന്നിരിക്കുന്ന ഗൂഗിള്‍ ഫോം ഫില്‍ ചെയ്ത് അപേക്ഷിക്കുക. 


വാക്-ഇൻ-ഇന്റർവ്യു

വിതുര താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്തൽ ഡോക്ടർ, റേഡിയോ ഗ്രാഫർ തസ്തികകളിൽ ഒഴിവുള്ള ഓരോ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും.പ്രായപരിധി 40 വയസിൽ താഴെ. ബി.ഡി.എസും കേരള ദന്തൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ദന്തൽ ഡോക്ടർ തസ്തികയുടെ യോഗ്യത. റേഡിയോ ഗ്രാഫർ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള പാരാമെഡിക്കൽ രജിസ്ട്രേഷനുമാണ് റേഡിയോ ഗ്രാഫർ തസ്തികയുടെ യോഗ്യത.

യോഗ്യതയുള്ളവർ ഒക്ടോബർ 15ന് രാവിലെ 10 മുതൽ 11.30 വരെ അസൽ സർട്ടിഫിക്കറ്റുകളും ആധാർ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യുവിൽ ഹാജരാകണം.
My name SUJITH KUMAR PALAKKAD