മലയാള മനോരമയിൽ പത്രപ്രവർത്തന പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം
മലയാള മനോരമയിൽ പത്രപ്രവർത്തന പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം
വസ്‌തുതകളുടെ ആഴവും പരപ്പും തേടിപ്പോകുന്ന പത്രപ്രവർത്തകരാകാൻ താൽപര്യമുണ്ടോ, എങ്കിൽ ഇപ്പോൾ മലയാള മനോരമയിൽ പത്രപ്രവർത്തന പരിശീലനത്തിന് ഉടനെ അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം / പ്രഫഷനൽ ബിരുദം. അവസാനവർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അവസരം. ജേണലിസം പഠനമോ പത്രപ്രവർത്തന പരിചയമോ ഉള്ളത് അഭികാമ്യം പൊതുവിഷയങ്ങളിൽ താൽപര്യവും നിരീക്ഷണപാടവവും ഭാഷാപ്രാവീണ്യവും ഉണ്ടായിരിക്കണം.
പ്രായപരിധി: 26 വയസ്സ്
പരിശീലനം: ഒന്നര വർഷം
പരിശീലന കാലയളവിൽ സ്‌റ്റൈപൻഡ് പ്രതിമാസം 27,500 രൂപ.
മികവു തെളിയിക്കുന്നവരെ മനോരമയിൽ പത്രപ്രവർത്തകരായി നിയമിക്കും. ആകർഷകമായ ശമ്പള വ്യവസ്ഥകളും.
ഫോൺ നമ്പറും ഇ-മെയിൽ ഐഡിയും ഉൾപ്പെടെ വിശദമായ സിവി അയയ്ക്കുക. ഒപ്പം രണ്ടു പേജിൽ കവിയാത്ത രസകരമായ കുറിപ്പുക വിഷയം: ബാല്യത്തിലേക്കൊന്നു തിരിഞ്ഞു നടന്നാൽ.
കവറിനു പുറത്ത് ജെ.ടി. 2026 എന്നെഴുതണം. വൈസ് പ്രസിഡന്റ് ഹ്യൂമൻ റിസോഴ്‌സസ്, മലയാള മനോരമ, പി ബി.നമ്പർ 26, കോട്ടയം 686001 എന്ന വിലാസത്തിൽ ഒക്ടോബർ 31ന് അകം അപേക്ഷിക്കുക. നൽകിയ editorialexam@mm.co.in
ഇ- മെയിലിലും അപേക്ഷിക്കാം
ട്രസ്റ്റ് റിസർച്ച് പാർക്കിൽ ഒഴിവുകൾ
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് റിസർച്ച് പാർക്കിലേക്കു പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് പ്രോജക്ട് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 21 നകം അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് : www.trest.park.
Join the conversation