പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് തൊഴിൽ മേള വഴി ജോലി നേടാൻ അവസരം
പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് തൊഴിൽ മേള വഴി ജോലി നേടാൻ അവസരം
കേരള നോളജ് ഇക്കോണമിമിഷനും കെഡിസ്കും കുടുംബശ്രീയും മറ്റു സഹായക സംവിധാനങ്ങളും ചേർന്ന് വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കായംകുളം ബോയ്സ് സ്കൂളിൽ വച്ച് ഒക്ടോബർ 11 ന് നടത്തുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കൂ
മിനിമം പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവരും 18 വയസ്സിന് മുകളിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് വിവിധ മേഖലകളിലെ ജോലി ഒഴിവുകളിൽ ഇന്റർവ്യൂ വഴി നിയമനം.
കായംകുളം നഗരസഭയിലെ തൊഴിൽ അന്വേഷകർക്ക് തൊഴിൽ അവസരങ്ങളുമായി ബന്ധപ്പെടാനും തൊഴിൽ മേളകളിൽ പങ്കെടുക്കുന്നതിനുമായി ഈ ഫോമിൽ പ്രാഥമിക രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.
തൊഴിൽമേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾ അറിയാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ. കമ്പനി വിവരങ്ങൾ
കേരളത്തിലെ വിവിധ പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത് തോളയിൽ നിരവധി ഒഴിവുകളും വന്നിട്ടുണ്ട് താല്പര്യം ഉള്ളവർ നാളെ തന്നെ നേരിട്ട് പങ്കെടുക്കുക.
2. ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
കളശ്ശേരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്ടർ ( ഇലക്ട്രോ പ്ലേറ്റർ ട്രേഡ്) തസ്തികയിൽ ഒഴിവ്. അംഗീകൃത കെമിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രിയും, ഒരു വർഷത്തെ പ്രവൃത്തി പരിചയം/ കെമിക്കൽ എഞ്ചിനീയറിംഗിൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം/ ഇലക്ട്രോ പ്ലേറ്റർ ട്രേഡിൽ എൻ.ടി.സി/ എൻ എ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 13 ന് രാവിലെ 11 ന് അസ്സൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകേണ്ടതാണ്.
ഫോൺ: 0484-2555505
3.ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ മെക്കാനിക്ക് മെഷിൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ധീവര വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിന് അഭിമുഖം ഒക്ടോബർ 13 രാവിലെ 11 ന് നടത്തും. ബന്ധപ്പെട്ട യോഗ്യതയുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
Join the conversation