കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ കം സെക്യൂരിറ്റി മുതൽ വിവിധ നിയമനങ്ങൾ
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ കം സെക്യൂരിറ്റി മുതൽ വിവിധ നിയമനങ്ങൾ
ചേളന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ദിവസവേതനത്തിൽ ഡ്രൈവർ കം സെക്യൂരിറ്റി നിയമനം നടത്തും. യോഗ്യത: ഹെവി ലൈസൻസ്, പ്രവൃത്തിപരിചയം. വിമുക്തഭടന്മാർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുമായി ഒക്ടോബർ ഒമ്പതിന് രാവിലെ 10.30നകം ചേളന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ചക്കെത്തണം.
ഫോൺ: 0495 2260575
2.മാരിടൈം ബോർഡിൽ നിയമനം
കേരളാ മാരിടൈം ബോർഡിൽ പോർട്ട് സെക്യൂരിറ്റി കോഓർഡിനേറ്റർ, ഇൻലാൻഡ് വെസ്സൽ സർവേയർ, നേവൽ ആർക്കിടെക്ട് എന്നീ കടമകൾ നിർവഹിക്കുന്നതിനായി അനുയോജ്യമായ യോഗ്യതയുള്ളവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു.
ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നും ക്യാപ്റ്റൻ, കമാണ്ടന്റ് തസ്തികയിൽ വിരമിച്ചവർക്ക് പോർട്ട് സെക്യൂരിറ്റി കോഓർഡിനേറ്ററായും ഇൻലാൻഡ് വെസ്സൽ ആക്ടിൽ പരാമർശിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ഇൻലാൻഡ് വെസ്സൽ സർവേയർ ആയും കെ.എം.ബി. വിജ്ഞാപനം അനുസരിച്ച് നേവൽ ആർകിടെക്ട് ജോലിയ്ക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുവാനുമുള്ള അവസാന ദിവസം 2025 ഒക്ടോബർ 20.
യോഗ്യത, പ്രവൃത്തിപരിചയം അടക്കമുള്ള വിശദാംശങ്ങൾ www. kmb.gov.in ൽ ലഭ്യമാണ്.
3.വാച്ച്മാൻ ഒഴിവ്
കോളജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം ഹോസ്റ്റൽ ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ വാച്ച്മാന്റെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഏഴാംക്ലാസ് പാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഒക്ടോബർ 8ന് രാവിലെ 9.30ന് ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം. ബിരുദധാരികൾ ആയിരിക്കരുത്. പ്രായം 01.10.2025ൽ 25നും 45നും ഇടയിൽ. കൂടുതൽവിവരങ്ങൾക്ക്: 0471-2998302.
4.തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷൻമാർ മാത്രം) ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവ്വകലാശാല ബിരുദവും ഏതെങ്കിലും സർക്കാർ, പൊതുമേഖല സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമാനമായ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റോർ അല്ലെങ്കിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം
Join the conversation