സൈനിക സ്കൂ‌ളിൽ ക്ലാർക്ക് ആവാൻ അവസരം, മറ്റു ഒഴിവുകളും

സൈനിക സ്കൂ‌ളിൽ ക്ലാർക്ക് ആവാൻ അവസരം 

തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്‌കൂളിൽ പ്രതിമാസ വേതനാടിസ്ഥാനത്തിൽ ക്ലാർക്ക് (എൽ.ഡി.സി.താത്കാലികം) ഒഴിവിലേക്ക്, ഒക്ടോബർ 22-ന് രാവിലെ 10 മണിക്ക് തത്സമയ അഭിമുഖം നടത്തും. യോഗ്യത: മെട്രിക്കുലേഷൻ/ തത്തുല്യവും മിനിറ്റിൽ കുറഞ്ഞത് 40 വാക്ക് ടൈപ്പിങ് സ്പിഡും എം.എസ്. ഓഫീസ് പരിജ്ഞാനവും. 

ബിരുദം, ഡേറ്റാ എൻട്രിയിലും ഡേറ്റാ മാനേജ്മെന്റിലും പരിചയം, സ്പോക്കൺ ഇംഗ്ലീഷിൽ പ്രാവീണ്യം എന്നിവ അഭികാമ്യം.
2025 ഒക്ടോബർ ഒന്നിന് 21 -നും 50-നുമിടയിൽ പ്രായമുള്ളവർ ആയിരിക്കണം.ഫീസ്: 500 രൂപ. വിശദവിവരങ്ങളും അപേക്ഷാഫോമും www.sainikschooltvm.edu.in-ൽ ലഭ്യമാണ്

എറണാകുളം: ക്ലാർക്ക് ജോലി
എറണാകുളത്തുള്ള കേരള ആൻ്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രി വൻഷൻ) ആക്ട് ഉപദേശക സമിതി ഓഫീസിൽ ഒരു ക്ലാർക്കിന്റെ ഒഴിവുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്ന് പെൻഷനായവർക്കാണ് അവസരം.
ഡി.ടി.പി. പരിജ്ഞാനം വേണം. 

സാലറി സോഫ്റ്റ്‌വേറുകളായ SPARK, BIMS, BAMS എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആൻ്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ് എളമക്കര, 
കൊച്ചി 682026 എന്ന വിലാസത്തിൽ അയയ്ക്കണം.ഫോൺ: 0484-2537411. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 22.

വയനാട് : എൻജിനിയറിങ് അപ്രന്റിസ്

വയനാട് ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസി ലേക്ക് എൻജിനിയറിങ് അപ്രന്റ്റിസിനെ ആവശ്യമുണ്ട്. യോഗ്യത: സിവിൽ, കെമിക്കൽ, എൻവയോൺമെൻ്റൽ വിഭാഗങ്ങളിലേ തിലെങ്കിലും ബി.ടെക്. പ്രായം: 28. അഭിമുഖം ഒക്ടോബർ 15-ന് രാവിലെ 10.30-ന് കൽപ്പറ്റ പിണങ്ങോട് റോഡ് ജസം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിൽ. 

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാ ക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം. 
ഫോൺ: 04936 203013

കാഷ്വൽ ലേബറർ

തളിപ്പറമ്പ് കരിമ്പം ഫാമിൽ കാഷ്വൽ ലേബറർ തസ്തികയിൽ ഒഴിവുണ്ട്. തളിപ്പറമ്പ്, പന്നിയൂർ, കുറുമാത്തൂർ വില്ലേജുകളിൽ സ്ഥിരതാമസക്കാരായ വർക്കാണ് അവസരം.പ്രായം: 18 - 41. ഒക്ടോബർ 15-നകം തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേ ഞ്ചിൽ എത്തണം. വിലാസം: എംപ്ലോയ്മെൻ്റ് ഓഫീസർ, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മിനി സിവിൽ സ്റ്റേഷൻ, തളിപ്പറമ്പ്.
ഇമെയിൽteetpmb.emp.lbr@kerala.gov.in
ഫോൺ: 0460 2209400

My name SUJITH KUMAR PALAKKAD