തൊഴില്‍ മേള സംഘടിപ്പിക്കുന്നു|കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം

തൊഴില്‍ മേള സംഘടിപ്പിക്കുന്നു|കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം

തൊഴില്‍ മേള 18ന്
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒക്ടോബര്‍ 18ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച രാവിലെ 10 നാണ് തൊഴില്‍ മേള നടക്കുക.
15 ഓളം സ്വകാര്യ കമ്പനികളിലായി 500ല്‍ പരം ഒഴിവുകളുണ്ട്. എസ്.എസ്.എല്‍.സി, ഐ.ടി.ഐ മുതല്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് മേളയുടെ ഭാഗമാകാം. 

ഒഴിവുകൾ :ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, കമ്മോഡിറ്റി ഡീലര്‍, അക്കൗണ്ടന്റ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവ്, സ്റ്റുഡന്റ് അഡ്മിനിസ്‌ട്രേറ്റര്‍, സര്‍വീസ് എന്‍ജിനീയര്‍, ഓഫീസ് സ്റ്റാഫ്, മാര്‍ക്കറ്റിങ് മാനേജര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തും. താല്‍പര്യമുള്ളവര്‍ ചുവടെ നൽകിയ ഈ രജിസ്റ്റർ ലിങ്ക് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2505435, 2505204, 04922285577. 
ഇ-മെയില്‍-  empcentre.palakkad@gmail.com

2.കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി ' PRAYUKTHI 2025' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.

SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഏത് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.

20+ കമ്പനികൾ നിന്നായി1500+ ഒഴിവുകൾ നിലവിലുണ്ട്.
OCTOBER 18, ശനിയാഴ്ച്ച രാവിലെ 9.00 മുതൽ മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗ് , കോട്ടയം ഇന്റർവ്യൂ നടക്കും

ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration  ഉണ്ടായിരിക്കും.ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
 വിളിക്കുക. PH : 0481-256345

ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

My name SUJITH KUMAR PALAKKAD