പത്താം ക്ലാസാണ് യോഗ്യതയിൽ ജയിൽ വകുപ്പിൽ വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആവാം
പത്താം ക്ലാസാണ് യോഗ്യതയിൽ ജയിൽ വകുപ്പിൽ വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആവാം
കേരള സർക്കാരിന് കീഴിൽ ജയിൽ വകുപ്പിലേക്ക് വനിതകൾക്ക് വമ്പൻ അവസരം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളിലേക്കാണ് ഇപ്പോൾ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള പിഎസ് സി നടത്തുന്ന സ്ഥിര നിയമനമാണിത്. വെറും പത്താം ക്ലാസ് യോഗ്യതയിൽ സ്ഥിര സർക്കാർ ജോലി നേടാനുള്ള അവസരമാണിത്.
അപേക്ഷ നൽകേണ്ട അവസാന തീയതി: ഒക്ടോബർ 15.
തസ്തികയും, ഒഴിവുകളും
കേരള പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ - വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകൾ.
കാറ്റഗറി നമ്പർ : 360/2025.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപമുതൽ 63,700 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത വിവരങ്ങൾ
വനിത ഉദ്യോഗാർഥികൾക്ക് മാത്രമാണ് അവസരം.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.
ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും പുരുഷ ഉദ്യോഗാർത്ഥികളും ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.
ശാരീരിക യോഗ്യത വിവരങ്ങൾ
കുറഞ്ഞത് 150 സെ.മീ ഉയരം വേണം. കായികമായി ഫിറ്റായിരിക്കണം. കാഴ്ച്ച ശക്തി വിജയിക്കണം.
ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. വർണ്ണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ മോർബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുളള കൈകാലുകൾ, കോമ്പല്ല് (മുൻ പല്ല്), ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരത്തിലുമുളള കുറവുകൾ എന്നിങ്ങനെയുളള ശാരീരിക ന്യൂനതകൾ ഉണ്ടായിരിക്കരുത്.
താഴെ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ എട്ടിനങ്ങളിൽ അഞ്ചെണ്ണമെങ്കിലും വിജയിക്കണം
100 മീറ്റർ ഓട്ടം - 17 സെക്കന്റ്
ഹൈജമ്പ് - 1.06 മീറ്റർ
ലോംഗ് ജമ്പ് - 3.05 മീറ്റർ
ഷോട്ട് പുട്ട് - 4.88 മീറ്റർ
200 മീറ്റർ ഓട്ടം - 36 സെക്കന്റ്
ത്രോ ബോൾ - 14 മീറ്റർ
ഷട്ടിൽ റേസ് - 26 സെക്കന്റ്
സ്‌കിപ്പിങ് - 80 തവണ.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
Join the conversation