തൊഴില്‍മേളകൾ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി
തൊഴില്‍മേളകൾ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി
ജില്ലാതല തൊഴില്‍മേള;50-ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും
ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. 27-ന് ചെറുതോണിയിലുള്ള
ജില്ലാ പഞ്ചായത്ത് ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സിലാണ് മേള നടക്കുക.
വിവിധ മേഖലകളില്‍ നിന്നുള്ള അന്‍പതിലധികം കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.
തൊഴിലന്വേഷകര്‍ക്ക് വിവിധ തൊഴില്‍ദാതാക്കളുമായി നേരിട്ട് ബന്ധപ്പെടാനും തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തിലോ, കുടുംബശ്രീ ഓഫീസുമായോ ബന്ധപ്പെടുക.
2. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം. അഭിമുഖം ഒക്ടോബര്‍ 23 രാവിലെ 10 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ 20 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ട്. ഫോൺ:0477-2230624, 8304057735.
3. അഭിമുഖം: പുനലൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്‌ടോബര്‍ 23 രാവിലെ 10 മുതല്‍ അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ ആധാര്‍ കാര്‍ഡും, മൂന്ന് ബയോഡേറ്റയുമായി കൊല്ലം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. ഫോണ്‍: 8281359930, 8304852968, 7012853504
4. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താഴെപ്പറയുന്ന ഒഴിവിലേക്ക് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. യോഗ്യത: എട്ടാം ക്ലാസ്സ് വിജയവും, സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്/ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.
പ്രായപരിധി 40 വയസില്‍ താഴെ. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും,പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 29ന് 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്: 04862 222630.
Join the conversation