കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശാ വര്‍ക്കര്‍ ആവാം
കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശാ വര്‍ക്കര്‍ ആവാം
കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രത്തിലെ പത്താം വാര്‍ഡിലെ ആശാ വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം വാര്‍ഡില്‍ സ്ഥിര താമസക്കാരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വിവാഹിതരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍,വിശദമായ ബയോഡേറ്റ എന്നീ രേഖകളുമായി ഏഴ് ദിവസത്തിനുള്ളില്‍ കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
2. മറൈൻ ഡാറ്റ എന്യൂമറേറ്റർ നിയമനം
ഫിഷറീസ് വകുപ്പിന്റെ മാനേജ്‌മെന്റ് ഓഫ് മറൈൻ ഡാറ്റ കലക്ഷൻ ആൻഡ് സ്റ്റഡി ഓഫ് ജുവനൈൽ ഫിഷിംഗ് സർവെ പദ്ധതിയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള 21നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.
ഫോൺ: 04972731081
3.ജൂനിയര്‍ റസിഡന്റ് / ട്യൂട്ടര്‍ ഒഴിവ്
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് / ട്യൂട്ടര്‍ തസ്തികയിലേക്ക് കരാർ
അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസിനൊപ്പം ടി സി എം സി / കെ എസ് എം സി രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ 14 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. വിശദാംശങ്ങള്‍ gmckannur.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
4.ക്യാമ്പ് ഫോളോവര്‍ നിയമനം
കണ്ണൂര്‍ റൂറല്‍ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് കുക്ക്, ബാര്‍ബര്‍ തസ്തികകളിലേക്ക് ക്യാമ്പ് ഫോളോവറെ നിയമിക്കുന്നു. അപേക്ഷകര്‍ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലുള്ള ജില്ലാ റൂറല്‍ പോലീസ് ആസ്ഥാനത്ത് എത്തണം.
5.യു.പി സ്കൂൾ ടീച്ചർ അഭിമുഖം
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) ബൈ ട്രാൻസ്ഫർ -(കാറ്റഗറി നം.140/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഇൻ്റർവ്യൂ ഒക്ടോബർ 8, 9 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിൽ നടത്തുന്നതാണ്.
രാവിലെ 09.30 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷൻ അതത് ദിവസം രാവിലെ 07.30 നും, ഉച്ചക്ക് 12 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷൻ അതത് ദിവസം രാവിലെ 09.30 നും നടക്കും.അസൽ പ്രമാണങ്ങൾ, ഒ ടി വി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോ ഡാറ്റ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് ബന്ധപ്പെട്ട ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
Join the conversation