കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി അവസരം
കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി അവസരം
38 തസ്‌തികയിൽ പിഎസ്‌സി വിജ്‌ഞാപനം പുറത്തിറക്കി
38 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്‌ഞാപനം പുറത്തിറക്കി. 9 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 4 തസ്തികയിൽ തസ്‌തിക മാറ്റം വഴിയും 25 തസ്‌തികയിൽ എൻസിഎ നിയമനവുമാണ് നടത്തുന്നത്. ഗസറ്റ് തീയതി 15.10.2025. അപേക്ഷ നവംബർ 19 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനങൾ
കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജൂനിയർ അസിസ്‌റ്റൻ്റ്, വിഎച്ച്എസ്ഇയിൽ ഡപ്യൂട്ടി ഡയറക്ടർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ കമ്പനി സെക്രട്ടറി, ഖാദി ഗ്രാമവ്യവസായ ബോർഡിൽ ജുനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ, സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അസിസ്റ്റന്റ്, ഹൈസ്‌കൂൾ ടീച്ചർ അറബിക്, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, സിവിൽ എക്സൈസ് ഓഫിസർ- ഡ്രൈവർ തു ടങ്ങിയവ.
വെബ്സൈറ്റിൽ www.keralapsc.gov.in ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷിക്കണം.
2. ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്‌നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 23 രാവിലെ 10.15 ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ എൻ.ടി.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള എസ്.സി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
3. കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ എഡിഷനിലേക്ക് എഡിറ്റോറിൽ അസിസ്റ്റന്റ് തസ്തികയിൽ (1 ഒഴിവ്) നിയമിക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് വിഷയത്തിൽ ഫസ്റ്റ് ക്ലാസ് / സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, രണ്ടുവർഷം എഡിറ്റോറിയൽ/അക്കാദമിക്/റിസർച്ച് മേഖലയിൽ പ്രവൃത്തിപരിചയം, ഓൺലൈൻ / പ്രിന്റ് മേഖലയിൽ പ്രസിദ്ധീകരണം എന്നിവ അഭികാമ്യം. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും വിവർത്തനം ചെയ്യാനുള്ള നൈപുണ്യം. പ്രായപരിധി 21-36 വയസ്.
വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻ, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡിപിഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 വിലാസത്തിൽ തപാൽ ആയോ directors.siep@kerala.gov.in ൽ ഇ-മെയിലായോ അയയ്ക്കണം. അവസാന തീയതി ഒക്ടോബർ 30.
Join the conversation