മെറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ134 പ്രോജക്ട് സ്റ്റാഫ് ജോലി ഒഴിവുകൾ

മെറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ134 പ്രോജക്ട് സ്റ്റാഫ് ജോലി ഒഴിവുകൾ

കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ മെറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെൻ്റിൽ പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 134 ഒഴിവുണ്ട്. നിയമനം രാജ്യത്ത് എവിടെയുമാവാം.

പ്രോജക്ട് സയന്റിസ്റ്റ് (E): ഒഴിവ്-1, ശമ്പളം: 1,23,100 രൂപയും എച്ച്. ആർ.എ.യും. പ്രായം: 50 കവിയരുത്.

പ്രോജക്ട് സയന്റിസ്റ്റ് (III): ഒഴിവ് -13, ശമ്പളം: 78,000രൂപയും എച്ച്. ആർ.എ.യും. പ്രായം: 45 കവിയരുത്.

പ്രോജക്ട് സയന്റിസ്റ്റ് (II): ഒഴിവ്-29, ശമ്പളം: 67,000 രൂപയും എച്ച്.
ആർ.എ.യും. പ്രായം: 40 കവിയരുത്.

പ്രോജക്ട് സയന്റിസ്റ്റ് (I): ഒഴിവ്-64, ശമ്പളം: 56,000 രൂപയും എച്ച്. ആർ.എ.യും. പ്രായം: 35 കവിയരുത്.

സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്-25, ശമ്പളം: 29,200 രൂപയും എച്ച്. ആർ.എ.യും. പ്രായം: 30 കവിയരുത്.

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: ഒഴിവ്-2, ശമ്പളം: 29,200 രൂപയും എച്ച്.ആർ.എ.യും. 
പ്രായം: 30 കവിയരുത്.

അപേക്ഷ  രീതി
ഓൺലൈനായി അപേക്ഷിക്കണം. 
യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ https://mausam.imd. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 14.
വെബ്സൈറ്റ്: https://mausam.imd.gov.in

ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ നിയമനം

തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻ്റ് മെയി൯റനൻസ് വിഭാഗത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.എസ്.സി യോഗ്യതയും, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് സർവീസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. http://pmdamc.ihrd.ac.in/ വെബ്സൈടറ്റ് വഴി നവംബർ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 
ഫോൺ: 0471-2550612.
My name SUJITH KUMAR PALAKKAD