ദിവസവേതനം: 740 രൂപ. ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു

ദിവസവേതനം: 740 രൂപ. ദിവസവേതന അടിസ്ഥാനത്തിൽ  ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു

ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിൽ ഓഫീസ് അസിസ്റ്റന്റ് ആവാം
തൃശൂർ ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിലെ പ്ലേസ്മെൻറ് ആൻഡ് ട്രെയിനിംഗ് അസോസിയേഷൻ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു.  ദിവസവേതനം: 740 രൂപ. 

യോഗ്യത: കൊമേഴ്സ്/ ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 10-നകം www.gectcr.ac.in ൽ അപേക്ഷ സമർപ്പിക്കണം.


2. കളമശേരി ഗവ.എ.വി.ടി.എസിൽ അഡ്വാൻസ്‌ഡ് വെൽഡിംഗ് ട്രേഡിൽ ഓപ്പൺ കാറ്റഗറിയിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെൽഡർ ട്രേഡിൽ എ൯സിവിടി/എ൯എസി സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവർത്തന പരിചയവുമാണ് യോഗ്യത.
യോഗ്യതയുളള ഉദ്യോഗാർത്ഥികൾ നവംബർ 11 രാവിലെ 11-ന് എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ -8089789828,0484-2557275.

3. അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം

ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ പ്രോജക്ടിന് കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിൽ അടുത്ത മൂന്ന് വർഷത്തേക്ക് പ്രതീക്ഷിക്കുന്ന അങ്കണവാടി വർക്കർ/ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ അതത് പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരും 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സിൽ കവിയാത്തവരുമാകണം. നവംബർ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ, ഓമശ്ശേരി പി ഒ, കോഴിക്കോട്-673582 വിലാസത്തിൽ അപേക്ഷിക്കണം. 
ഫോൺ: 0495 2281044
My name SUJITH KUMAR PALAKKAD