സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ|കേരളത്തിൽ വിവിധ ജില്ലകളിലായി അവസരം

ഓഫീസ് അറ്റന്‍ഡർ മുതൽ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ


കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത് പരീക്ഷയില്ലാതെ നേരിട്ട് ജോലി നേടാവുന്ന ഒഴിവുകളാണ് വിവിധ ജില്ലകൾ ഒഴിവുകൾ വന്നിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക പരമാവധി ഷെയർ ചെയ്തു കൊടുക്കുക 

ഓഫീസ് അറ്റന്‍ഡർ അഭിമുഖം 22 ന്

പാലക്കാട് പി.എം.ജി.എച്ച്.എസ്. എസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് ഓഫീസ് അറ്റന്‍ഡറെ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ 22ന് ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് ഓഫീസില്‍ എത്തണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു. 
ഫോണ്‍: 9495761229.

വെറ്റിനറി സർജൻ തസ്തികയിൽ ഒഴിവ്

കുടപ്പനക്കുന്ന വെറ്റിനറി ഹോസ്പിറ്റലിൽ വെറ്റിനറി സർജൻ തസ്തികയിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന ഒരൊഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഓപ്പൺ വിഭാഗക്കാരെയും പരിഗണിക്കും. പ്രായപരിധി 2025 ജനുവരി 1 ന് 41 വയസു കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകം. യോഗ്യത: എം.വി.എസ്.സി (സർജറി), കൗൺസിൽ രജിസ്ട്രേഷൻ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 31 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ റെഫ്രിജറേഷൻ ആന്റ് എ.സി ടെക്നിഷ്യൻ (RACT) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമുക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 23 രാവിലെ 11 ന് നടത്തും.

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിങ്/ഡിപ്ലോമ ബിരുദം അല്ലെങ്കിൽ, NAC ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ NTC മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. താല്പര്യമുള്ള ടി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന അസൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.15 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

മെക്കാനിക്ക് ഒഴിവ്

തിരുവനന്തപുരത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ മെക്കാനിക്ക് തസ്തികയിൽ ഓപ്പൺ, ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, ലാറ്റിൻ കാത്തലിക് / ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിൽ  എട്ടും ഓപ്പൺ, ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങളിൽ രണ്ടും താത്കാലിക ഒഴിവുകളുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 31നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2741713.

ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഡെവലപ്മെന്റ് പീഡിയാട്രിഷ്യനെയും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനെയും താത്കാലികമായി നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: 9446553540, www.cdckerala.org.

ഇന്റർവ്യൂ നടത്തും

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്കു താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 20 രാവിലെ 11 ന് നടത്തും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

എംപ്ലോയബിലിറ്റി സെന്റര്‍ അഭിമുഖം ഡിസംബര്‍ 20ന്

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും . ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലാണ് നിയമനം. പ്ലസ് ടു, ബിരുദം, ഡിപ്ലോമ /ഐ റ്റി ഐ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് യോഗ്യതയുള്ള പ്രവൃത്തി   പരിചയം ഉളളതും ഇല്ലാത്തതുമായ18 നും 45നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഫോൺ:  0477-2230624, 8304057735

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു പ്രോജക്ടിലേക്ക് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഫിനാൻസ് ഡിപ്പാർട്ട്‌മെൻറിൽ അസിസ്റ്റന്റ്ഷിപ്പ്, ഏർലി ഇൻറർവെൻഷൻ പ്രോഗ്രാമിൽ ടീച്ചിംഗ് അസിസ്റ്റന്റ്, ഫിസിയോതെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ എന്നീ ഒഴിവുകളാണുള്ളത്. യോഗ്യത, പരിചയം, അപേക്ഷിക്കേണ്ട വിധം, അവസാന തീയതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾക്ക് http://nish.ac.in/others/career

ട്യൂട്ടര്‍-ജൂനിയര്‍ റസിഡന്റ് നിയമനം

മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ വകുപ്പുകളിള്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി അല്ലെങ്കില്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ അസലുമായി ഡിസംബര്‍ 30 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാലിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 
ഫോണ്‍- 04935 299424.
My name SUJITH KUMAR PALAKKAD