കേരള ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കീഴിൽ ജോലി|Insurance Medical Services ECG Technician Grade II Apply Now

കേരള ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കീഴിൽ ജോലി|
Insurance Medical Services ECG Technician Grade II Apply Now

കേരള ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കീഴിൽ ഇസിജി ടെക്നീഷ്യൻ ജോലി ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

പ്രധാന വിവരങ്ങൾ

  • തസ്തികയുടെ പേര്: ECG Technician Grade II
  • വകുപ്പ്: Insurance Medical Services
  • ശമ്പള സ്കെയിൽ: 26,500 – 60,700/-
  • ഒഴിവുകളുടെ എണ്ണം: ജില്ല തിരിച്ച് – തൃശ്ശൂരിൽ 01 (ഒന്ന്) ഒഴിവ്
  • നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment)
  • ഗസറ്റ് തീയതി: 28.11.2025
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025 ബുധനാഴ്ച രാത്രി 12:00 മണി വരെ.

വിദ്യാഭ്യാസ യോഗ്യത

  • SSLC അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
  • ECG, Audiometric Technology എന്നിവയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്.

പ്രായപരിധി വിവരങ്ങൾ

പ്രായം: 18-36
ജനന തീയതി പരിധി: 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാം.
ഇളവുകൾ: മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും സാധാരണ പ്രായപരിധി ഇളവുകൾ ലഭിക്കുന്നതാണ്. പരമാവധി പ്രായപരിധി ഒരു കാരണവശാലും 50 വയസ്സിൽ കൂടാൻ പാടില്ല.

അപേക്ഷ സമർപ്പിക്കേണ്ട രീതി?

വൺ ടൈം രജിസ്ട്രേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ (One Time Registration) നടത്തിയിരിക്കണം.

2.ലോഗിൻ: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ-ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.

3.അപേക്ഷിക്കുക: നോട്ടിഫിക്കേഷൻ ലിങ്കിൽ തന്നിട്ടുള്ള അതാത് തസ്തികയുടെ നേർക്കുള്ള ‘Apply Now‘ ബട്ടൺ ക്ലിക്കുചെയ്ത് അപേക്ഷ സമർപ്പിക്കുക.

ശ്രദ്ധിക്കുക: നോട്ടിഫിക്കേഷനിൽ നിർദ്ദേശിച്ചിട്ടുള്ള യോഗ്യതകൾ കൂടാതെ, എക്സിക്യൂട്ടീവ് ഓർഡറുകൾ പ്രകാരം തത്തുല്യമായതോ ഉയർന്നതോ ആയ യോഗ്യതകളും പരിഗണിക്കുന്നതാണ്. തത്തുല്യ യോഗ്യതകൾ തെളിയിക്കുന്ന സർക്കാർ ഉത്തരവിൻ്റെ പകർപ്പ് കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.

പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.

My name SUJITH KUMAR PALAKKAD