പോലീസ് ക്യാമ്പിൽ ക്യാമ്പ് ഫോളോവർ ഒഴിവുകൾ|IRB Police Camp Follower Interview

ശമ്പളം: 19,170 രൂപ മുതൽ പോലീസ് ക്യാമ്പിൽ ക്യാമ്പ് ഫോളോവർ ഒഴിവുകൾ|IRB Police Camp Follower Interview

നേരിട്ടു നടക്കുന്ന ഇന്റർവ്യൂ വഴി തൃശ്ശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിൽ (India Reserve Battalion) ക്യാമ്പ് ഫോളോവർ തസ്തികകളിലേക്ക് ഇപ്പോൾ നിയമനം നടക്കുന്നത്.മൊത്തം 7 ഒഴിവുകളാണ് വന്നിട്ടുള്ളത്. അവ താഴെ പറയുന്ന വിഭാഗങ്ങളിലായാണ്.

▪️സ്വീപ്പർ: 3 ഒഴിവുകൾ
▪️കുക്ക്: 2 ഒഴിവുകൾ
▪️വാട്ടർ കാരിയർ: 2 ഒഴിവുകൾ

നിയമന രീതി: 59 ദിവസത്തേക്കുള്ള ദിവസവേതന അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനം.
ശമ്പളം: 19,170 രൂപ.
അഭിമുഖം: ഡിസംബർ 27-ന് രാവിലെ 11 മണിക്ക് നടക്കും.

ആവശ്യമായ രേഖകൾ
അപേക്ഷയോടൊപ്പം താഴെ പറയുന്നവയുടെ പകർപ്പുകൾ കരുതേണ്ടതാണ്:

  • പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് (Experience Certificate)
  • ആധാർ കാർഡ്
  • ബാങ്ക് പാസ്ബുക്ക്
  • പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.
കൂടുതൽ വിവരങ്ങൾക്കായി 0487-2328720 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

2.വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം
കോട്ടയം: ഡി.ജി.ആറിന്‍റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്മാര്‍ക്കായി കൊച്ചി നേവല്‍ ബേസില്‍  ജനുവരി 20ന് തൊഴില്‍മേള നടക്കും.www.esmhire.com എന്ന പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 0481- 2371187.

3. സൗജന്യ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 30 ന് രാവിലെ പത്ത് മുതല്‍ അഞ്ച് വരെയാണ് പരിശീലനം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനായി 0491 2815454 ല്‍ വിളിക്കണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.
My name SUJITH KUMAR PALAKKAD