ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നിയുക്തി മെഗാ തൊഴിൽമേള
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നിയുക്തി മെഗാ തൊഴിൽമേള
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല 'നിയുക്തി മെഗാ തൊഴിൽ മേള 2025-26' പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽ ദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും.
യോഗ്യത : എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി നിരവധി ഒഴിവുകളുണ്ട്.
https://privatejobs.employment.kerala.gov.in വഴി തൊഴിൽദായകർക്കും, ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735
(ആലപ്പുഴ), 9496443878 (പത്തനംതിട്ട).
അഭിമുഖം 13ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 13 ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 18-35 വയസ്. മൂന്ന് സെറ്റ് ബയോഡാറ്റയും ആധാര്‍ കാര്‍ഡുമായി പങ്കെടുക്കണം. ഫോണ്‍: 9497474677, 8281359930, 8304852968.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടയമിഷന്റെ ഭാഗമായി പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും.
യോഗ്യത: ബിരുദം, കംപ്യൂട്ടര്‍ ആപ്ലിക്കഷനില്‍ ഡിപ്ലോമ. ജനുവരി 14ന് രാവിലെ 11 ന് കലക്‌ട്രേറ്റില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2793473.
Join the conversation