ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട താത്കാലിക ജോലി ഒഴിവുകൾ
ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട താത്കാലിക ജോലി ഒഴിവുകൾ
കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട താത്കാലിക ജോലി ഒഴിവുകൾ കേരളത്തിലെ വിവിധ ജില്ലകളിൽ അവസരമുണ്ട് കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു
KBPS (കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റി)
തസ്തിക: റീപ്രൊഡക്ഷൻ അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റർ
യോഗ്യത: പ്രിന്റിംഗ് ടെക്നോളജിയിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ പത്താം ക്ലാസ്/പ്ലസ് ടു + ഡി.ടി.പി/ഗ്രാഫിക് ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം: 23,410 രൂപ
അവസാന തീയതി: ജനുവരി 21
വെബ്സൈറ്റ്: http://kbps.kerala.gov.in
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV)
തസ്തികകൾ: പ്രോജക്ട് കൺസൾട്ടന്റ്, അസിസ്റ്റന്റ് റിസർച്ച് ഓഫീസർ, ലാബ് ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ (ആകെ 3 ഒഴിവുകൾ)
അവസാന തീയതി: ജനുവരി 19 (ഓൺലൈൻ)
വെബ്സൈറ്റ്: www.iav.kerala.gov.in
CMFRI (സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്)
തസ്തിക: പ്രോജക്ട് അസോസിയേറ്റ് (2 ഒഴിവ്)
യോഗ്യത: ഫിഷറീസ് സയൻസ്/അക്വാകൾച്ചർ/സുവോളജി/മറൈൻ സയൻസ് ബിരുദം.
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 31,000 രൂപ
അവസാന തീയതി: ജനുവരി 22
വെബ്സൈറ്റ്: www.cmfri.org.in
സാമൂഹിക സുരക്ഷാ മിഷൻ (11 ഒഴിവുകൾ)
തസ്തികകളും ശമ്പളവും:
ഡവലപ്മെന്റ് തെറാപ്പിസ്റ്റ്: ബിരുദം + പി.ജി ഡിപ്ലോമ (ശമ്പളം: 31,020)
ഒക്യുപേഷണൽ തെറാപ്പിസ്റ്റ്: ബിരുദം (ശമ്പളം: 32,550)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: എം.ഫിൽ (ശമ്പളം: 46,230)
പീഡിയാട്രീഷ്യൻ & മെഡിക്കൽ ഓഫീസർ: എം.ബി.ബി.എസ്/എം.ഡി (ശമ്പളം: 60,410)
പ്രായപരിധി: 56 വയസ്സ്
ഇന്റർവ്യൂ തീയതി: ജനുവരി 29, 30
വെബ്സൈറ്റ്: www.socialsecuritymission.gov.in
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് (SCTIMST)
തസ്തികകൾ: സീനിയർ പ്രോജക്ട് എൻജിനീയർ (അവസാന തീയതി: ജനുവരി 16)
പ്രോജക്ട് അസോസിയേറ്റ് (അവസാന തീയതി: ജനുവരി 18)
പ്രോജക്ട് കോർഡിനേറ്റർ (ഇന്റർവ്യൂ: ജനുവരി 22)
വെബ്സൈറ്റ്: www.sctimst.ac.in
Join the conversation