എറണാകുളം മഹാരാജാസ് കോളേജിൽ കരാർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

എറണാകുളം മഹാരാജാസ് കോളേജിൽ കരാർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലേക്ക്‌ കരാർ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക്, ഗ്രൗണ്ട് അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്കും, ഗ്രൗണ്ട് സെക്യൂരിറ്റി സ്റ്റാഫ് തസ്‌തികയിൽ രണ്ടു ഒഴിവിലേക്കും താല്കാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, കായിക മേഖലയിലുള്ള പ്രാവീണ്യം തുടങ്ങി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ഗ്രൗണ്ട് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റകളുടെ പകർപ്പുകൾ എന്നിവ സഹിതം ഫെബ്രുവരി 3 നകം കോളേജ് ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in

അറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിൽ താൽക്കാലിക ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. എസ്.എസ്.എൽ.സി/ തത്തുല്യം, രജിസ്റ്റർ ചെയ്ത സിദ്ധ മെഡിക്കൽ പ്രാക്ടീഷണറിന് കീഴിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 

പ്രായ പരിധി 2025 ജനുവരി 1 ന് (18-41) (നിയമാനുസൃത വയസിളവ് അനുവദനീയം) യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 15 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഓപ്പൺ മുൻഗണനാ വിഭാഗത്തിന്റെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും.
My name SUJITH KUMAR PALAKKAD