Search Kerala & Gulf Jobs

തൊഴിൽമേളകൾ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 21-ന് തൊഴിൽമേള

പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു.വിവിധ തസ്തികകളിലേക്കായി ഈ മാസം 21-ന് (ഫെബ്രുവരി 21, 2026) ആണ് തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നത്.

ഒഴിവുകൾ ഉള്ള തസ്തികകൾ:

അക്കൗണ്ടന്റ്
ഏരിയാ സെയിൽസ് മാനേജർ
ഷോറൂം സെയിൽസ് എക്സിക്യുട്ടീവ്
മാർക്കറ്റിങ് ഓഫീസർ & മാർക്കറ്റിങ് എക്സിക്യുട്ടീവ്
ഇൻഷുറൻസ് ബേസ്‌ഡ് അഡ്വൈസർ

പങ്കെടുക്കേണ്ട വിധം:

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 300 രൂപയും സഹിതം പാലക്കാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
തൊഴിൽമേളയെക്കുറിച്ചുള്ള സംശയങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
0491 2505435, 0491 2505204

തൊഴിൽമേള ഫെബ്രുവരി 21ന്

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് എസ്.സി/ എസ്.ടി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി നടപ്പാക്കിവരുന്ന സമന്വയ പദ്ധതിപ്രകാരം 2025-26 സാമ്പത്തിക വർഷത്തെ തൊഴിൽമേള 2026 ഫെബ്രുവരി 21 രാവിലെ 09.30 നു തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ്‌ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ഗവ.ഐ.ടി.ഐ (SCDD) മരിയാപുരത്തു സംഘടിപ്പിക്കും. 

തൊഴിൽമേളയിൽ ഉദ്യോഗാർഥികൾക്ക് bit.ly/sestjobfest ഗൂഗിൾ ഫോം വഴി രജിസ്‌ട്രേഷൻ നടത്താം. അന്നേ ദിവസം സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. കുടുതൽവിവരങ്ങൾക്ക്: 0471-2330756.

ജോബ് ഫെയർ 2026 

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാരിന്റെ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ സംസ്ഥാനത്താകെ മുന്നേറുകയാണ്. 

തൊഴിൽ അന്വേഷകരെ കണ്ടെത്തി അവർക്കു തൊഴിൽ ലഭ്യമാക്കുക എന്നതിനൊപ്പം തൊഴിൽ ദാതാക്കൾക്കു അവർക്കു അനുയോജ്യമായ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനും വേണ്ടി തൊഴിൽ മേളയുടെ ഒരു വേദി ഒരുക്കുക എന്നതാണ് ഈ ക്യാമ്പയിന്റ പ്രധാന ലക്ഷ്യം. ഈ ക്യാമ്പയിൻ്റെ ഭാഗമായി തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് 2026 ഫെബ്രുവരി മാസം 24 ആം തീയതി നഗരസഭ ടൌൺ ഹാളിൽ വച്ച് രാവിലെ 9:00 am മുതൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 

ഈ തൊഴിമേളയിൽ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു. തൊഴിൽ ആവശ്യമുള്ള എല്ലാപേരും ടി തൊഴിൽമേളയിൽ രജിസ്റ്റർ ചെയ്യുന്നതിന് ഗൂഗിൾ ഫോം ഫിൽ ചെയ്യുക
https://forms.gle/aoeSxrAjUnyNuUDHA