എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് ഏഴിന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് ഏഴിന്
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖയിലെ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് ജോബ് ഡ്രൈവ് നടത്തുന്നു.
ഒഴിവുകൾ : നഴ്സിങ് സ്റ്റാഫ്, കെയര്‍ ഗിവര്‍, സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് സ്റ്റോര്‍ മാനേജര്‍, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, ഫ്ളോര്‍ മാനേജര്‍, സെയില്‍ സ്റ്റാഫ്, ക്യമ്പസ് കണക്ട് എക്സിക്യൂട്ടീവ്, സ്റ്റുഡന്റ് അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
ജില്ലാ എംപ്ലോയബിലിറ്റി സെന്ററിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പി ജി, നഴ്സിങ്( ജി എന്‍ എം, എ എന്‍ എം) എന്നീ യോഗ്യത ഉള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് പ്രവേശനം.
രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം എത്തിച്ചേരണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505435, 2505204.
വിജ്ഞാനകേരളം ജനകീയ കാമ്പയിന്‍: മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി ഏഴിന്
വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി ഏഴിന് കോഴിക്കോട് ഫാറൂഖ് കോളേജില്‍ നടക്കും. രാവിലെ 9.30ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും.നൂറിലേറെ കമ്പനികളില്‍ നിന്നായി ഒന്നര ലക്ഷത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എല്‍.സി മുതല്‍ വിവിധ യോഗ്യതകളുള്ളവര്‍ക്കുള്ള ജോലികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദം, മെഡിക്കല്‍, പാരാ മെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്കുള്ള തൊഴിലുകളുമുണ്ട്.
ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്യൂ.എം.എസ്) കണക്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം.
ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തണം.
തൊഴിലെടുക്കാന്‍ കഴിയുന്ന മുഴുവന്‍ പേരെയും അതിന് പ്രാപ്തമാക്കുക എന്നതാണ് വിജ്ഞാനകേരളം പദ്ധതിയുടെ ലക്ഷ്യം. തൊഴിലന്വേഷകരെ കണ്ടെത്തുകയും അവരുടെ അഭിരുചിക്കനുസൃതമായ നൈപുണി വികസനം ഉറപ്പുവരുത്തുകയും ചെയ്യുക, തൊഴിലന്വേഷകരെ വിവിധ തൊഴിലുകളിലേക്ക് വിന്യസിക്കുക തുടങ്ങിയ കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.
3.ഇടുക്കി മെഡിക്കല്‍ ഓഫീസര്‍ താത്കാലിക ഒഴിവ്
കട്ടപ്പന നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കാരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതു വരെയോ അല്ലെങ്കില്‍ 179 ദിവസത്തേക്കോ ആണ് നിയമനം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം kssminfoktpna@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഫെബ്രുവരി 13 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷിക്കണം. യോഗ്യത: എംബിബിഎസ്, പി ജി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഫാമിലി മെഡിസിന്‍ / ജനറിക് മെഡിസിന്‍ / ജനറല്‍ മെഡിസിന്‍, ടിസിഎംസി രജിസ്‌ട്രേഷന്‍, പ്രവര്‍ത്തന പരിചയം അഭികാമ്യം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072380159
Join the conversation