Search Kerala & Gulf Jobs

ദിവസ വേതനത്തിൽ മഹാരാജാസിൽ ജോലി Maharajas jobs 2026 Apply Now

ദിവസ വേതനത്തിൽ മഹാരാജാസിൽ ജോലി Maharajas jobs 2026 Apply Now

എറണാകുളം മഹാരാജാസ് കോളേജിലെ പരീക്ഷാ കൺട്രോളറുടെ ഓഫീസിലേക്ക് കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യനായ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഒഴിവുള്ള തസ്തികകൾ

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (System Administrator)
ഡേറ്റ എൻട്രി ഓപ്പറേറ്റർ (Data Entry Operator)
ഓഫീസ് അറ്റൻഡന്റ് (Office Attendant)

1.സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (System Administrator)

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.ടെക് (B.Tech) – കമ്പ്യൂട്ടർ സയൻസ്/ഐടി അല്ലെങ്കിൽ എം.സി.എ (MCA). കൂടാതെ വെബ് ആപ്ലിക്കേഷൻ വികസനം, ഡാറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം

2.ഡേറ്റ എൻട്രി ഓപ്പറേറ്റർ (Data Entry Operator)

വിദ്യാഭ്യാസ യോഗ്യത: ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം. 2 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

3.ഓഫീസ് അറ്റൻഡന്റ് (Office Attendant)

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം. 2 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി വിവരങ്ങൾ

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി സാധാരണഗതിയിൽ 18 മുതൽ 36 വയസ്സ് വരെയാണ്. എന്നിരുന്നാലും, സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് (SC/ST/OBC) സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

പ്രധാന വിവരങ്ങൾ:

അപേക്ഷിക്കേണ്ട രീതി: ഓൺലൈനായി ഗൂഗിൾ ഫോം (Google Form) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി: 2026 ഫെബ്രുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
നിയമന രീതി: കരാർ അല്ലെങ്കിൽ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

ഇന്റർവ്യൂ തീയതികൾ

താഴെ പറയുന്ന മൂന്ന് തസ്തികകളിലേക്കുമുള്ള ഇന്റർവ്യൂ 2026 ഫെബ്രുവരി 17-ന് (17/02/2026) ആണ് നടക്കുന്നത്:

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (System administrator)
ഡേറ്റ എൻട്രി ഓപ്പറേറ്റർ (Data Entry Operator)
ഓഫീസ് അറ്റൻഡന്റ് (Office Attendant)

അപേക്ഷ സമർപ്പിക്കേണ്ട രീതി

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയ്ക്കും താഴെ നൽകിയിട്ടുള്ള ‘Click to view Google form’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ 2026 ഫെബ്രുവരി 11-ന് മുൻപായി സമർപ്പിക്കണം.

പരമാവധി ഷെയർ ചെയ്യൂ.