വിദേശത്തു ജോലി :യോഗ്യത പത്താം ക്ലാസ്സ്‌ |Urgent Recruitment Slovakia Apply Now

വിദേശത്തു ജോലി :യോഗ്യത പത്താം ക്ലാസ്സ്‌ |Urgent Recruitment Slovakia Apply Now

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) വഴി ഇപ്പോൾ ഒരു സുവർണ്ണാവസരം വന്നിരിക്കുന്നു. സ്ലോവാക്യയിലെ പ്രശസ്തമായ ഹോട്ടലുകളിലേക്ക് ഹൗസ്കീപ്പർ, കിച്ചൺ അസിസ്റ്റന്റ് തസ്തികകളിലായി 100 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകർഷകമായ ശമ്പളത്തോടൊപ്പം സുരക്ഷിതമായ സർക്കാർ റിക്രൂട്ട്‌മെന്റ് വഴി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം മാക്സിമം പ്രയോജനപ്പെടുത്താം

ജോലി ഒഴിവുകൾ

▪️ഹൗസ്കീപ്പർ (ഹോട്ടൽ): 70 ഒഴിവുകൾ
▪️കിച്ചൺ അസിസ്റ്റന്റ് (ഹോട്ടൽ): 30 ഒഴിവുകൾ.

യോഗ്യതയും ശമ്പളവും

തസ്തിക യോഗ്യത മാസ ശമ്പളം (EUR).

ഹൗസ്കീപ്പർ - പ്ലസ് ടുവും- 1 വർഷത്തെ പരിചയവും അല്ലെങ്കിൽ ബിരുദം - 920 EUR (ഏകദേശം 82,000+)
കിച്ചൺ അസിസ്റ്റന്റ് - പത്താം ക്ലാസും കിച്ചൺ അസിസ്റ്റന്റ് സർട്ടിഫിക്കറ്റും- 1000 EUR (ഏകദേശം 89,000+)

പ്രായപരിധി: 35 വയസ്സിൽ താഴെ.
ഭാഷ: ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
സൗജന്യ ആനുകൂല്യങ്ങൾ: താമസം, ഡ്യൂട്ടി സമയത്തെ ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ കമ്പനി തന്നെ നൽകുന്നതാണ്.
ഭാഷാ നൈപുണ്യം: ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് നിർബന്ധമാണ്.
അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ഫെബ്രുവരി 7.
അപേക്ഷാ രീതി: ODEPC വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ളവർ ഫെബ്രുവരി 7-നകം ബയോഡാറ്റ, പാസ്‌പോർട്ട് പകർപ്പ്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ താഴെ പറയുന്ന ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കുക.

ഹൗസ്കീപ്പർ: jobs@odepc.in
കിച്ചൺ അസിസ്റ്റന്റ്: eujobs@odepc.in

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക. നമ്പറിൽ ബന്ധപെടുക.
വെബ്സൈറ്റ്: www.odepc.kerala.gov.in
ഫോൺ: 0471-2329440 / 45
My name SUJITH KUMAR PALAKKAD