Search Kerala & Gulf Jobs

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ 

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ (KVASU) ടെക്നിക്കൽ ഓഫീസർ, ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണ് ഈ നിയമനങ്ങൾ നടക്കുന്നത്.

ടെക്നിക്കൽ ഓഫീസർ (Technical Officer)

ഒഴിവ് :1
യോഗ്യത: MCA അല്ലെങ്കിൽ IT/Computer Science-ൽ B.Tech. ഈ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: 45 വയസ്സ്.
വേതനം: ഒരു ദിവസത്തേക്ക് 1,530 രൂപ (മാസത്തിൽ പരമാവധി 41,310 രൂപ).

ടെക്നീഷ്യൻ (Technician)
ഒഴിവ്: 1

യോഗ്യത: IT അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദമോ ഡിപ്ലോമയോ. ഹാർഡ്‌വെയറിൽ അറിവുണ്ടായിരിക്കണം. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: 40 വയസ്സ്.
വേതനം: ഒരു ദിവസത്തേക്ക് 820 രൂപ (മാസത്തിൽ പരമാവധി 22,140 രൂപ).

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (Data Entry Operator)
ഒഴിവ്: 1

യോഗ്യത: പ്ലസ് ടു വിജയവും ടൈപ്പ് റൈറ്റിംഗ്/വേർഡ് പ്രോസസിംഗ് (മലയാളം & ഇംഗ്ലീഷ്) സർട്ടിഫിക്കറ്റും. ഓഫീസ്‌ ജോലികളിൽ 1 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

പ്രായപരിധി: 40 വയസ്സ്.
വേതനം: ഒരു ദിവസത്തേക്ക് 800 രൂപ (മാസത്തിൽ പരമാവധി 21,600 രൂപ).

അപേക്ഷിക്കേണ്ട വിധം
യൂണിവേഴ്സിറ്റി നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ga_a4@kvasu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.

അവസാന തീയതി:

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മാർച്ച് 20, വൈകുന്നേരം 5 മണി വരെയാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 
ഫോൺ: 04936 209230.