സ്വദേശ-വിദേശ തൊഴിലവസരങ്ങൾ വിജ്ഞാനകേരളം തൊഴിൽമേള നാളെ (23)
സ്വദേശ- വിദേശ തൊഴിൽ അവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള
സ്വദേശ- വിദേശ തൊഴിൽ അവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള
വിജ്ഞാനകേരളം മെഗാ തൊഴിൽ മേള
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നാളെ (മേയ് 23) വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ് മേള നടക്കുന്നത്.
തൊഴിൽ മേള കോളേജ് മറ്റു വിവരങ്ങൾ
കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്.
ജോലി വിവരങ്ങൾ
പ്രമുഖ കമ്പനികളിലെ വിവിധ തസ്തികളിലായി ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, ഹെൽത്ത് കെയർ, എച്ച് ആർ മാനേജർ, പ്രൊഡക്ഷൻ ട്രെയിനി, ലോജിസ്റ്റിക് അസോസിയേറ്റ്, കസ്റ്റമർ സർവീസ് അസോസിയേറ്റ്, ഹോം കെയർ നഴ്സ് തുടങ്ങി 7000 ഒഴിവുകളാണുള്ളത്.
More jobs
അപേക്ഷ രീതി
തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം വെർച്വൽ തൊഴിൽമേള എന്ന് സെർച്ച് ചെയ്തു അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം.
അപേക്ഷിച്ചതിനുശേഷം തൊഴിൽമേളയിൽ പങ്കെടുക്കുമെന്ന് പോർട്ടലിൽ ഉറപ്പ് നൽകുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് 9037048977 എന്ന നമ്പറിൽ ബന്ധപ്പെടാം.
ജോബ് ഡ്രൈവ് 23ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 23ന് രാവിലെ 10ന് ജോബ് ഡ്രൈവ് നടത്തും. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിൽ ജോലി നേടാം.
ജോലി ഒഴിവുകൾ
അക്കൗണ്ടന്റ്സ്, റിസപ്ഷനിസ്റ്റ് സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്/ലേഡി, പ്രോഗ്രാമിങ് ഫാക്കല്‍റ്റി, മള്‍ട്ടിമീഡിയ ഫാക്കല്‍റ്റി, അക്കൗണ്ടിങ് ഫാക്കല്‍റ്റി എന്നിവയാണ് ഒഴിവുകള്‍.
യോഗ്യത വിവരങ്ങൾ?
പത്ത്, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബികോം/എം കോം വിത്ത് സാപ്, എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഡിസൈനിങ് കോഴ്സ് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം.
എങ്ങനെ ജോലി നേടാം?
താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസ് 300 രൂപയുമായി സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ 0491 2505435, 2505204.
Join the conversation