Search Kerala & Gulf Jobs

ഏഴാം ക്ലാസ് പാസ്സായവർക്ക് ആയ ആവാം മറ്റു നിരവധി താത്കാലിക ഒഴിവുകളും

ഏഴാം ക്ലാസ് പാസ്സായവർക്ക് ആയ ആവാം മറ്റു നിരവധി താത്കാലിക ഒഴിവുകളും 

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെയിൽ ആയ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ഏഴാം ക്ലാസ് പാസാണ് യോഗ്യത. ബിരുദം ഉണ്ടാവാൻ പാടില്ല. ആയയായി ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം. പ്രായപരിധി: 01/01/2026 ന് 18നും 41നും മധ്യേ. നിയമാനുസൃത വയസിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 15ന് മുൻപായി രജിസ്റ്റർ ചെയ്യണം.

ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം;

വാക്ക്-ഇൻ ഇന്റർവ്യൂ ജൂൺ 6-ന്
പുല്ലേപ്പടി സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റിനെ താൽക്കാലികമായി നിയമിക്കുന്നു. ബി.കോം/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദവും എം.എസ് ഓഫീസ് (MS Office) പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 6-ന് രാവിലെ 10 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0484 2401016

അധ്യാപക ഒഴിവ്: വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 4-ന്

​അങ്കമാലി പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, കെമിസ്ട്രി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 4 വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ എത്തുക. 
ഫോൺ: 9495223941.

ഹാച്ചറി ലേബറർ ഒഴിവ്

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) യുടെ ഓടയം ഹാച്ചറിയിൽ ഒഴിവുള്ള ഹാച്ചറി ലേബറർ തസ്‌തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. ഏഴാം ക്ലാസ്സ് പാസായ 25 നും 45 നും മധ്യേ പ്രായമുള്ള നീന്താനും വീശുവലയുപയോഗിച്ചു മത്സ്യബന്ധനം നടത്താനും കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോ​ഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 30ന് രാവിലെ 10.30ന് വർക്കല ഓടയം ഹാച്ചറിയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400699410, 7907047852

അതിഥി അധ്യാപക നിയമനം

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ ജേര്‍ണലിസം, പൊളിറ്റിക്കല്‍ സയന്‍സ്, എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ നാലിന് നടക്കും. രാവിലെ 10.30ന് ജേര്‍ണലിസം,  1.30 ന് പൊളിറ്റിക്കല്‍ സയന്‍സ് എന്നിങ്ങനെയാണ്  അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. യു.ജി .സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുവരുമായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0466 2270335.

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണവകുപ്പ് മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കി വരുന്ന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനപദ്ധതിയുടെ ഭാഗമായ നൈറ്റ് വെറ്റ് /മൊബൈല്‍ വെറ്ററിനറി യൂണിറ്റ് നിലവിലുള്ളതും വാരാനിരിക്കുന്നതുമായ ഒഴിവിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 29ന് രാവിലെ 11ന് നടക്കും.  89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 

വെറ്ററിനറി സര്‍ജന്‍മാര്‍ ബി.വി.എസ്.സി (എ.എച്ച് ) യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04832734917.

അതിഥി അധ്യാപക ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ അധ്യാപക ഒഴിവ്. കൊമേഴ്‌സ് (3), എക്കണോമിക്‌സ്(1), ഹിന്ദി(1) എന്നീ വിഭാഗങ്ങളിലാണ് നിയമനം. ബിരുദാനന്തര ബിരുദവും NET/PHD ഉം ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. താല്‍പര്യമുള്ളവര്‍ ജൂണ്‍ രണ്ടിന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പലുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924 2541442

അഭിമുഖം 10 മുതല്‍
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍(ഇംഗ്ലീഷ്)(കാറ്റഗറി നമ്പര്‍: 603/2024) തസ്തികയുടെ അഭിമുഖം ജൂണ്‍ 10, 11, 12, 17,18,19 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജോബ് ഡ്രൈവ് 30 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ നടത്തുന്ന ജോബ് ഡ്രൈവ് മെയ് 30 ന്. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളില്‍ ക്യാഷര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, പ്രൊഡക്റ്റ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിഷ്യന്‍, സര്‍വീസ് അഡ്വൈസർ, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് യൂണിറ്റ് സെയില്‍സ് മാനേജര്‍, ചാനല്‍ പാര്‍ടണര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, ബികോം/എംകോം എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.

 താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ 10ന് എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204

വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റി

പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ (അനക്‌സ്) ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്, കുക്ക്, ഫുള്‍ ടൈം സ്വീപ്പര്‍-(2), സെക്യൂരിറ്റി, ഫീമെയില്‍ തെറാപ്പിസ്റ്റ്, പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തികകളിലേക്ക്  മെയ് 29ന് നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.