Search Kerala & Gulf Jobs

കേരളത്തിൽ വിവിധ സ്കൂളുകളിൽ വന്നിട്ടുള്ള അധ്യാപക ജോലി ഒഴിവുകൾ

കേരളത്തിൽ വിവിധ സ്കൂളുകളിൽ വന്നിട്ടുള്ള അധ്യാപക ജോലി ഒഴിവുകൾ:kerala school teacher vacancies 2026

കേരളത്തിൽ വിവിധ സ്കൂളുകളിൽ വന്നിട്ടുള്ള അധ്യാപക ജോലി ഒഴിവുകൾ:kerala school teacher vacancies 2026

കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകളിൽ അധ്യാപക ജോലി നേടാം കൂടുതൽ വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക 

കളമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

കളമശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇക്കണോമിക്സ് (ജൂനിയർ) വിഷയത്തിൽ താല്കാലിക അധ്യാപകന്റെ ഒരു ഒഴിവുണ്ട്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന അസ്സൽ  സർട്ടിഫിക്കറ്റുകളുമായി ജൂൺ 10 ന്  രാവിലെ 11 ന്  സ്കൂൾ ഓഫീസിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8921766177 അല്ലെങ്കിൽ 9447302313 എന്നീ ഫോൺ നമ്പറുകളിലോ ghsskalamassery@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) അഭിമുഖം
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (Direct Recruitment, Category No. 603/2024) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 2026 ജൂൺ 3-ാം തീയതി കേരള പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ രാവിലെ 09.30-ന് അഭിമുഖം നിശ്ചയിച്ചിട്ടുള്ളവർ രാവിലെ 07.30-നും, ഉച്ചയ്ക്ക് 12.00-ന് അഭിമുഖമുള്ളവർ രാവിലെ 09.30-നും വെരിഫിക്കേഷനായി എത്തണം. 

അസ്സൽ പ്രമാണങ്ങൾ, ഒ ടി വി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഉദ്യോഗാർത്ഥികൾ കൂടെ കരുതേണ്ടതാണ്.  
ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ അഡ്മിഷൻ ടിക്കറ്റ് അവരുടെ ഒ ടി ആർ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

എറണാകുളം മഹാരാജാസ് കോളേജിൽ വിവിധ ബി.എസ്സി പ്രോഗ്രാമുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ബി.എസ്സി കെമിസ്ട്രി എൻവയോൺമെന്റ് & വാട്ടർ മാനേജ്മെന്റ്, ബി.എസ്സി ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ എന്നീ പ്രോഗ്രാമുകൾക്ക് വേണ്ടി ഫിസിക്സ്, ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ, എൻവയോൺമെന്റൽ കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് ബിരുദാനന്തര ബിരുദമാണ്  മിനിമം യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുമായി  ജൂൺ 05 ന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.maharajas.ac.in സന്ദർശിക്കുക.

വിദ്യാഭ്യാസ വകുപ്പില്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ( നാച്വറല്‍ സയന്‍സ്) (കാറ്റഗറി നം. 602/24)   തസ്തികയുടെ  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂണ്‍ മൂന്ന്, നാല്, അഞ്ച്   തീയതികളില്‍   ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും.

സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ അഭിമുഖം
കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ കൊമേഴ്സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചററുടെയും ഷോട്ട് ഹാൻഡ് ഇൻസ്ട്രക്ടറുടെയും താൽക്കാലിക നിയമനത്തിന് ജൂൺ 8 ന് അഭിമുഖം നടത്തും. 

എംകോമിൽ ഫസ്റ്റ് ക്ലാസും കമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ് ലക്ചററുടെ യോഗ്യത. ഇൻസ്ട്രക്ടർക്ക് ബി.കോമിൽ ഫസ്റ്റ് ക്ലാസും കമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം. രാവിലെ 10 ന് ലക്ചറർ തസ്തികയുടെയും 11 ന് ഇൻസ്ട്രക്ടർ തസ്തികയുടെ അഭിമുഖവും നടക്കും. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സ്ഥാപനമേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

അധ്യാപക ഒഴിവ്: വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 4-ന്

അങ്കമാലി പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, കെമിസ്ട്രി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 4 വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ എത്തുക. 
ഫോൺ: 9495223941.

അതിഥി അധ്യാപക നിയമനം

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ ജേര്‍ണലിസം, പൊളിറ്റിക്കല്‍ സയന്‍സ്, എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ നാലിന് നടക്കും. രാവിലെ 10.30ന് ജേര്‍ണലിസം,  1.30 ന് പൊളിറ്റിക്കല്‍ സയന്‍സ് എന്നിങ്ങനെയാണ്  അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. യു.ജി .സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുവരുമായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0466 2270335

അധ്യാപക ഒഴിവ്
കായംകുളം  ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 

പൊളിറ്റിക്കൽ സയൻസ് (സീനിയർ), കമ്പ്യൂട്ടർ സയൻസ് (സീനിയർ), കെമിസ്ട്രി, ഹിസ്റ്ററി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, ബി.എഡും, സെറ്റ്  പരീക്ഷാ വിജയവുമാണ് ആവശ്യമായ യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകർപ്പുകളുമായി  ജൂൺ  രണ്ടിന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിന്  ഹാജരാകണം. 
ഫോൺ:  9447728241, 9447244241.