Search Kerala & Gulf Jobs

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) – കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ്

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) – കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ്

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) – കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ്

കേരള സർക്കാർ സ്ഥാപനത്തിൽ ജോലി അവസരം;CMD – കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ്
സ്ഥാപനത്തെ കുറിച്ച്?
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) കേരള സർക്കാരിന്റെ ഒരു പ്രമുഖ പരിശീലന സ്ഥാപനമാണ്. വിവിധ മാനേജ്മെന്റ് വികസന പരിപാടികൾ,കൺസൾട്ടൻസി സേവനങ്ങൾ എന്നിവ നൽകി വരുന്നു.ജോലി ഒഴിവുകൾ വിശദമായി വായിച്ചു മനസിലാക്കി അപേക്ഷിക്കുക.


ഒഴിവുകളുടെ വിവരങ്ങൾ?
  • തസ്തിക: കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ്
  • ഒഴിവുകളുടെ എണ്ണം: 40
  • തൊഴിൽ സ്ഥലം: തിരുവനന്തപുരം (അപേക്ഷകർ തിരുവനന്തപുരത്ത് താമസിക്കുന്നവരായിരിക്കണം).
ആവശ്യമായ യോഗ്യതകൾ?
  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബി.ടെക് അല്ലെങ്കിൽ എൻജിനിയറിങ് ഡിപ്ലോമ.
  • പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ ആറുമാസത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി: 45 വയസ്സിൽ കവിയരുത്.
ശമ്പള വിവരങ്ങൾ
ശമ്പളം (ഷിഫ്റ്റ് പ്രകാരം): 1010 രൂപ പ്രതിദിനം / പ്രതിഷിഫ്റ്റ്.

എങ്ങനെ അപേക്ഷിക്കാം?
അപേക്ഷാ മാർഗ്ഗം: ഓൺലൈൻ മാത്രം.
വെബ്സൈറ്റ്: www.cmd.kerala.gov.in
അവസാന തീയതി: മേയ് 23, 2026.

More job vacancies 
പതിവുചോദ്യങ്ങൾ (FAQ)

ചോദ്യം: എനിക്ക് ഓഫ്ലൈനായി അപേക്ഷിക്കാമോ?
ഉത്തരം: ഇല്ല. ഔദ്യോഗിക വെബ്സൈറ്റ് മുഖേന മാത്രമേ അപേക്ഷ സ്വീകരിക്കൂ.

ചോദ്യം: തിരുവനന്തപുരത്ത് താമസക്കാരനല്ലെങ്കിൽ അപേക്ഷിക്കാമോ?
ഉത്തരം: ഇല്ല. തിരുവനന്തപുരത്ത് താമസിക്കുന്നവർക്ക് മാത്രമാണ് അവസരം.

2.കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാരാശുപത്രിയിൽ
ക്ലീനിങ് സ്റ്റാഫ് ഒഴിവുകൾ 

സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാരാശുപത്രിയിൽ, 179 ദിവസ ത്തേക്ക് ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാ നത്തിലാണ് നിയമനം. യോഗ്യത: ഏഴാംക്ലാസ് പാസ്. 

എഴുത്തും വായനയും അറിഞ്ഞിരിക്കണം. 
ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായം: 50 വയസ്സ്. 
അഭിമുഖം മേയ് 22-ന്, രാവിലെ 10 മണിക്ക്, ആശുപത്രി കോൺഫറൻസ് ഹാളിൽ അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, ജനനത്തീയതി, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെയെല്ലാം അസലും പകർപ്പും സഹിതം എത്തണം. 
ഫോൺ: 0495-2721998.

3.കണ്ണൂർ: ഗസ്റ്റ് അധ്യാപകർ

തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ, ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. നിയമപ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് യോഗ്യത നേടിയിരിക്കണം. നെറ്റ്/പിഎച്ച്. ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ, ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം നേടിയവരെയും പരിഗണിക്കും.

കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/നമ്പർ ലഭിച്ചവരാകണം. മേയ് 19-ന് രാവിലെ 10 മണിക്ക് ഹിന്ദി, മേയ് 23-ന് രാവിലെ 10 മണിക്ക് ഹിസ്റ്ററി, മേയ് 25-ന് രാവിലെ 10 മണിക്ക് മാത്തമാറ്റിക്സ്; രാവിലെ 11 മണിക്ക് കംപ്യൂട്ടർ സയൻസ്, മേയ് 26-ന് രാവിലെ 10 മണിക്ക് കൊമേഴ്സ്, മേയ് 29-ന് രാവിലെ 10 മണിക്ക് ഫിലോസഫി; ഉച്ചയ്ക്ക് 1.30 മണിക്ക് പൊളിറ്റിക്കൽ സയൻസ് എന്നിങ്ങനെയാണ് അഭിമുഖസമയം.