Search Kerala & Gulf Jobs

വിവിധ ജില്ലകളിൽ സർവേ ജോലികൾ നടത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു Field Survey Jobs – Land Use Department (Contract Basis)

Field Survey Jobs – Land Use Department (Contract Basis)
വിവിധ ജില്ലകളിൽ സർവേ ജോലികൾ നടത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു ;Field Survey Jobs – Land Use Department (Contract Basis)

വാക്ക് ഇൻ ഇന്റർവ്യൂ
The Land Use Department, Thiruvananthapuram, conducts walk‑in interviews for baseline survey work under the “CASHEW” project in Kannur, Thrissur, and Kollam districts.

ഭൂവിനിയോഗ വകുപ്പിന്റെ ബേസ്‌ലൈൻ സർവേ ഓഫ് ഏരിയ അണ്ടർ കാഷ്യു പദ്ധതിയുടെ ഭാഗമായി കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളിൽ ഫീൽഡ് സർവേ നടത്തുന്നതിനായി കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

Job vacancies 
Project Scientist (Geology) – 3 posts
Project Scientist (Geo‑Informatics) – 3 posts
Agriculture Assistant – 18 posts

പ്രോജക്ട് സയന്റിസ്റ്റ് (ജിയോളജി) (3), പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്) (3), കൃഷി അസിസ്റ്റന്റ് (18) തസ്തികകളിലാണ് നിയമനം. പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്), കൃഷി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് മെയ് 18നും പ്രോജക്ട് സയന്റിസ്റ്റ് (ജിയോളജി) തസ്തികയിൽ 19 നും രാവിലെ 9.30 ന് തിരുവനന്തപുരം വികാസ് ഭവനിലുള്ള ഭൂവിനിയോഗ വകുപ്പ് കാര്യാലയത്തിൽ വച്ച് അഭിമുഖം നടക്കും. 

താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2302231, 0471 2307830.


2.അഭിമുഖം മെയ് 12 ന്

സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിനായി കൊട്ടാരക്കര ടൗൺ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൻ്റെ നേതൃത്വത്തിൽ മെയ് 12-ന് അഭിമുഖം നടത്തും. രാവിലെ 10 മുതൽ കൊട്ടാരക്കര എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലാണ് അഭിമുഖം. 

കൊല്ലം എംപ്ലോയബിലിറ്റി സെൻ്ററിൽ ഇതുവരെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ഉദ്യോഗാർത്ഥികൾക്ക് അന്നേദിവസം രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. 

പ്ലസ് ടു യോഗ്യതയുള്ള 18 നും 35 നും മധ്യേ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ആധാർ കാർഡുംബയോഡേറ്റയുടെ മൂന്ന് പകർപ്പകളും സഹിതം കൊട്ടാരക്കര ടൗൺ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൽ ഹാജരാകണം. ഫോൺ: 8281359930, 8304852968, 7012853504.

3.ആർസിസിയിൽ ഫാർമസിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്റർ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 30 വൈകുന്നേരം 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rectvm.gov.in.