Search Kerala & Gulf Jobs

psc പരീക്ഷ ഇല്ലാ കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങൾ

psc പരീക്ഷ ഇല്ലാ കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങൾ|kerala government temporary job vacancies 2026

psc പരീക്ഷ ഇല്ലാ കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങൾ|kerala government temporary job vacancies 2026

സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ

 കേരള സർക്കാർ സ്ഥാപനങ്ങളിലേക്ക് താൽക്കാലികമായി ജോലി നേടാനുള്ള വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ. നേരിട്ട് ഇന്റർവ്യൂ വഴി ജോലി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം നേരിട്ട് അഭിമുഖം വഴി ജോലി നേടൂ.

ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലേക്ക് ദിവസ വേതനത്തിൽ  കൂടിക്കാഴ്ച 26 ന്

നടുവത്തപ്പാറ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് മെയ് 26 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. 

2026- 27 അധ്യയന വര്‍ഷത്തേക്ക് പരിചയ സമ്പന്നരായ കുക്ക്, ആയ, വാച്ച്മാന്‍ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജോലി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 9495035469.

ശിവക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം

പട്ടാമ്പി താലൂക്കിലെ ശ്രീ കോമംഗലം ശിവക്ഷേത്രത്തില്‍ ട്രസ്റ്റികളെ നിയമിക്കുന്നു. ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 17ന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും ഓഫീസില്‍ ലഭിക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവ്

ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റായ  www.arogyakeralam.gov.in  ല്‍ ലഭ്യമാണ്. ഫോണ്‍: 0483 2730313, 9846700711.

കൂടിക്കാഴ്ച മേയ് 25ന്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ എൻ.ഐ.എസ്. യോഗ്യതയുള്ള സ്‌പോർട്സ് കോച്ചുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മേയ് 28ന് പകരം മേയ് 25ന് 3 മണിക്ക് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2314238.

സൈക്കോളജിസ്റ്റ് അഭിമുഖം

ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ജീവനി കോളേജ് സൈക്കോളജിസ്റ്റിന്റെ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മേയ് 29 രാവിലെ 11ന് കോളേജ് ഓഫീസിൽ നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9847245617.

More jobs

1. എയർപോർട്ടിൽ ജോലി 

2. Supplyco jobs 

3. കേരള all ഡിസ്ട്രിക്റ്റ് jobs

മോഡൽ സായംപ്രഭ ഹോമിലേക്ക്ഫെസിലിറ്റെറ്റർ, മാനേജർ നിയമനം

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ വടക്കാഞ്ചേരി ആര്യംപാടത്തുള്ള മോഡൽ സായംപ്രഭ ഹോമിലേക്ക് ഫെസിലിറ്റെറ്റർ/മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് നിലവിലുള്ളത്.

അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. സോഷ്യോളജി വിഷയത്തിലുള്ളവർക്ക് മുൻഗണന ലഭിക്കും. സാമൂഹ്യസേവന മേഖലകളിലോ മുതിർന്ന പൗരൻമാരുടെ ക്ഷേമപദ്ധതികളിലോ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. ഹോമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ, മറ്റ് സായംപ്രഭ ഹോമുകളുടെ മോണിറ്ററിംഗ്, ഫീൽഡ് തല ഇടപെടലുകൾ, പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് അഭിലഷണീയമാണ്. 

മുതിർന്ന പൗരൻമാരോട് അനുകമ്പയും സഹാനുഭൂതിയും സേവന മനോഭാവവും ഉണ്ടായിരിക്കണം. പരമാവധി പ്രായപരിധി 45 വയസാണ്. പ്രതിമാസ വേതനം 21,000 രൂപ.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2026 മേയ് 29 ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശ്ശൂർ-680020 എന്ന വിലാസത്തിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487-2321702

അധ്യാപക ഒഴിവ്

ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് അധ്യാപക ഒഴിവ്. ബോട്ടണി (രണ്ട്) വിഷയത്തില്‍ അഭിമുഖം ജൂണ്‍ രണ്ടിനും, മ്യൂസിക്കില്‍ (മൂന്ന്) ജൂണ്‍ മൂന്നിനും, ഇംഗ്ലീഷ് (മൂന്ന്) ജൂണ്‍ നാലിനും, ഹിസ്റ്ററി (ഒന്ന്) ജൂണ്‍ അഞ്ചിനും രാവിലെ 10.30 ന് നടക്കും, ഫിലോസഫി (മൂന്ന്) വിഷയത്തില്‍ ജൂണ്‍ ആറിന് രാവിലെ 11.30 നുമായിരിക്കും അഭിമുഖം. 

കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത്, പി എച്ച് ഡി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തിച്ചേരണം. പി എച്ച് ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പി ജി ക്ക് 55 ശതമാനം മാര്‍ക്കുള്ളവരേയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.