ടൂറിസം വകുപ്പ് ഗസ്റ്റ് ഹൗസുകളിൽ കരാർ നിയമനം വഴി ജോലി നേടാം 2026
ടൂറിസം വകുപ്പ് ഗസ്റ്റ് ഹൗസുകളിൽ കരാർ നിയമനം വഴി ജോലി നേടാം 2026
ടൂറിസം വകുപ്പിൽ ജോലി അവസരം
കേരള ടൂറിസം വകുപ്പ് കോഴിക്കോട് റീജിയണൽ ഓഫീസിന് കീഴിലുള്ള ഗവ. ഗസ്റ്റ് ഹൗസുകളിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ലഭ്യമായ ജോലി ഒഴിവുകൾ
▪️ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ്
▪️ഹൗസ് കീപ്പിംഗ് സ്റ്റാഫ്
▪️കുക്ക്
▪️അസിസ്റ്റന്റ് കുക്ക്
▪️റിസപ്ഷനിസ്റ്റ്
▪️കിച്ചൻ മേറ്റ്
യോഗ്യതാ വിശദാംശങ്ങൾ
1.ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ്
വിദ്യാഭ്യാസം: പ്രീ-ഡിഗ്രി / 10+2 പാസ്
പരിശീലനം:
കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് & ബിവറേജ് സർവീസ് കോഴ്സ് അഥവാ
കേരള ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്ന് ഫുഡ് & ബിവറേജ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമ
പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ വെയിറ്റർ/ബാർടെൻഡർ/കാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷം
2.ഹൗസ് കീപ്പിംഗ് സ്റ്റാഫ്
വിദ്യാഭ്യാസം: SSLC അല്ലെങ്കിൽ തത്തുല്യം
പരിശീലനം:
കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷനിൽ കോഴ്സ് അഥവാ
IHMC കാറ്ററിംഗ് ടെക്നോളജിയിൽ നിന്ന് ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷനിൽ ഒരു വർഷത്തെ ഡിപ്ലോമ/പി.ജി. ഡിപ്ലോമ
പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ ഹൗസ് കീപ്പിംഗിൽ കുറഞ്ഞത് 6 മാസം.
3. കുക്ക്
വിദ്യാഭ്യാസം: SSLC അല്ലെങ്കിൽ തത്തുല്യം
പരിശീലനം:
കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ കോഴ്സ് അഥവാ
IHMC കാറ്ററിംഗ് ടെക്നോളജിയിൽ നിന്ന് കുക്കറി/ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ
പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസി. കുക്ക് ആയി കുറഞ്ഞത് 2 വർഷം
4.അസിസ്റ്റന്റ് കുക്ക്
വിദ്യാഭ്യാസം: SSLC അല്ലെങ്കിൽ തത്തുല്യം
പരിശീലനം: കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ കോഴ്സ്
പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസി. കുക്ക് ആയി കുറഞ്ഞത് 1 വർഷം.
5.റിസപ്ഷനിസ്റ്റ്
വിദ്യാഭ്യാസം: പ്രീ-ഡിഗ്രി / 10+2 പാസ്
പരിശീലനം: കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ കോഴ്സ്
പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻ്റ്/റിസപ്ഷനിസ്റ്റ് ആയി കുറഞ്ഞത് 2 വർഷം.
6.കിച്ചൻ മേറ്റ്
വിദ്യാഭ്യാസം: SSLC അല്ലെങ്കിൽ തത്തുല്യം
പരിശീലനം: കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ കോഴ്സ്
പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസി. കുക്ക് ആയി കുറഞ്ഞത് 1 വർഷം.
പ്രധാന നിബന്ധനകൾ
പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ (സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം ഇളവ്)
തിരഞ്ഞെടുപ്പ്: യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇൻ്റർവ്യൂ എന്നിവയിലൂടെ
ശമ്പളം: ടൈം IV ജീവനക്കാർക്ക് നൽകുന്ന ദിവസ വേതനാടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള തുക.
എങ്ങനെ അപേക്ഷിക്കാം?
വിലാസം:
The Regional Joint Director,
Department of Tourism, Regional Office,
Govt. Guest House Compound, Westhill,
Kozhikode - 673005
അപേക്ഷാ രീതി:
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം
പാസ്പോർട്ട് സൈസ് ഫോട്ടോ അപേക്ഷയിൽ ഒട്ടിക്കണം
അപേക്ഷാ ഫോം വെബ്സൈറ്റിൽ ലഭ്യം
അവസാന തീയതി
2026 ജൂലൈ 10, വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0495-2373862
ഇമെയിൽ: jdkkd.tourism@kerala.gov.in
Join the conversation