കേരള വാട്ടർ അതോറിറ്റിയിൽ 15 ഒഴിവുകൾ; തൃശൂർ, പാലക്കാട് ജില്ലകളിൽ നിയമനം
കേരള വാട്ടർ അതോറിറ്റിയിൽ 15 ഒഴിവുകൾ; തൃശൂർ, പാലക്കാട് ജില്ലകളിൽ നിയമനം
കേരള വാട്ടർ അതോറിറ്റി (KWA) ക്വാളിറ്റി കൺട്രോൾ ലാബുകളിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. തൃശൂർ, പാലക്കാട് ജില്ലകളിലെ ലാബുകളിലേക്ക് ആകെ 15 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
പാലക്കാട് ജില്ലയിലെ ഒഴിവുകൾ
പാലക്കാട് ജില്ലയിലെ ലാബുകളിൽ ആകെ 8 ഒഴിവുകൾ ഉണ്ട്. അഭിമുഖം 03.09.2026 ന് നടക്കും.
1.ടെക്നിക്കൽ മാനേജർ (ബാക്ടീരിയോളജിസ്റ്റ്) - 1 ഒഴിവ്
ശമ്പളം: 18,000 രൂപ
യോഗ്യത: B.Sc മൈക്രോബയോളജിയും വാട്ടർ ക്വാളിറ്റി അനാലിസിസിൽ 3 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ M.Sc മൈക്രോബയോളജിയും 2 വർഷത്തെ പ്രവൃത്തിപരിചയം
അഭിമുഖ സമയം: രാവിലെ 10.30 മുതൽ 01.00 മണി വരെ.
ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ (കെമിസ്ട്രി) - 1 ഒഴിവ്
ശമ്പളം: 20,000 രൂപ
യോഗ്യത: B.Sc കെമിസ്ട്രിയും 3 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ M.Sc കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയം.
2.ടെക്നിക്കൽ മാനേജർ (കെമിസ്ട്രി) - 6 ഒഴിവുകൾ
ശമ്പളം: 18,000 രൂപ
യോഗ്യത: B.Sc കെമിസ്ട്രിയും 3 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ M.Sc കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയം.
ലാബുകൾ: പാലക്കാട്, പട്ടാമ്പി, കൊല്ലങ്കോട്, ചിറ്റൂർ, മണ്ണാർക്കാട്.
3.ടെക്നിക്കൽ മാനേജർ (കെമിസ്ട്രി) - 6 ഒഴിവുകൾ
ശമ്പളം: 18,000 രൂപ
യോഗ്യത: B.Sc കെമിസ്ട്രിയും 3 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ M.Sc കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയം
ലാബുകൾ: പാലക്കാട്, പട്ടാമ്പി, കൊല്ലങ്കോട്, ചിറ്റൂർ, മണ്ണാർക്കാട്.
തൃശൂർ ജില്ലയിലെ ഒഴിവുകൾ
തൃശൂർ ജില്ലയിലെ ലാബുകളിൽ ആകെ 7 ഒഴിവുകൾ ഉണ്ട്. അഭിമുഖം 02.09.2026 ന് നടക്കും.
1.ടെക്നിക്കൽ മാനേജർ (ബാക്ടീരിയോളജിസ്റ്റ്) - 1 ഒഴിവ്
ശമ്പളം: 18,000 രൂപ
യോഗ്യത: B.Sc മൈക്രോബയോളജിയും 3 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ M.Sc മൈക്രോബയോളജിയും 2 വർഷത്തെ പ്രവൃത്തിപരിചയം
അഭിമുഖ സമയം: രാവിലെ 10.30 മുതൽ 01.00 മണി വരെ
2.ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ (കെമിസ്ട്രി) - 1 ഒഴിവ്
ശമ്പളം: 20,000 രൂപ
യോഗ്യത: B.Sc കെമിസ്ട്രിയും 3 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ M.Sc കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയം.
3.ടെക്നിക്കൽ മാനേജർ (കെമിസ്ട്രി) - 5 ഒഴിവുകൾ
ശമ്പളം: 18,000 രൂപ
യോഗ്യത: B.Sc കെമിസ്ട്രിയും 3 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ M.Sc കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയം
ലാബുകൾ: തൃശ്ശൂർ, തളിക്കുളം, ഇരിങ്ങാലക്കുട, ചേലക്കര, പാവറട്ടി
ശ്രദ്ധിക്കുക: മുകളിൽ നൽകിയിരിക്കുന്ന എല്ലാ തസ്തികകൾക്കും ഒരു വർഷത്തെ കരാർ കാലാവധിയാണ് ഉള്ളത്. പൊതു വിഭാഗക്കാർക്ക് പരമാവധി 40 വയസ്സും SC/ST വിഭാഗക്കാർക്ക് 45 വയസ്സുമാണ് പ്രായപരിധി.
അഭിമുഖ വിവരങ്ങൾ
തൃശ്ശൂർ അഭിമുഖം: 02.09.2026
പാലക്കാട് അഭിമുഖം: 03.09.2026
സ്ഥലം: ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി, കിഴക്കുംപാട്ടുകര, തൃശ്ശൂർ - 680005
സമയം:
ബാക്ടീരിയോളജിസ്റ്റ് തസ്തികകൾ: രാവിലെ 10.30 മുതൽ 01.00 മണി വരെ
കെമിസ്റ്റ് തസ്തികകൾ: ഉച്ചയ്ക്ക് 01.30 മുതൽ 04.30 മണി വരെ
എങ്ങനെ അപേക്ഷിക്കാം?
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ദിവസങ്ങളിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ബയോ-ഡാറ്റയും പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0487-2338380, 8289940594, 8547638577
Join the conversation