വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മേള അറിയിപ്പ്- മെയ് 29 , 2025
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മേള അറിയിപ്പ്- മെയ് 29 , 2025
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 898 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് & മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ മെയ് 29 , 2025 ന് സെയിന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരിയിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
യോഗ്യത വിവരങ്ങൾ?
ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, ഡിപ്ലോമ, ഐടിഐ, പ്ലസ് ടു,
പ്രത്യേക വൈദഗ്ധ്യ മേഖലകൾ: എംബിഎ HR/Marketing/Finance, എംഎസ്‌സി ബയോടെക്നോളജി, മൈക്രോബിയോളജി, ബയോകെമിസ്റ്ററി, ബിടെക്/ബിസിഎ/ എംസിഎ/ ബിഎസ് സി കംപ്യൂട്ടർ സയൻസ് . React.js/Node.js/Flutter അറിവ്, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം, എം കോം, എം എ എക്കണോമിക്സ്, എംഎസ് ഡബ്ല്യൂ, എംഎസ് സി സൈക്കോളജി എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ മെയ് 29 , 2025 ന് നേരിട്ട് സെയിന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരിയിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരവാവധി )
ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക
സമയം : രാവിലെ 9 മുതല്‍ 1:00 വരെ
ഓൺലൈൻ ആയി സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെൻ്ററിന്റെ ആഭിമുഖ്യത്തിൽ 2025 മെയ് 23 ന് സൗജന്യ ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 120-ഓളം ഒഴിവുകളിലേക്കായി മെയ് 23 മുതൽ നടത്തുന്ന ഓൺലൈൻ കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി./പ്ലസ്ട/ഐ.റ്റി.ഐ./ഡിപ്ലോമ/ഡിഗ്രി/ ബി.ടെക് അല്ലെങ്കിൽ മറ്റു ഉന്നത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ചില തസ്തികകളിൽ വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല, പ്രവൃത്തി പരിചയം മതിയാകും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 22 ന് മുമ്പായി bit.ly/MCCKTM8 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM എന്ന ഫേസ്റ്റുക് പേജ് സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Join the conversation