കേരള സർക്കാരിന് കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ജോലി അവസരങ്ങൾ

കേരള സർക്കാരിന് കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ജോലി അവസരങ്ങൾ

കേരള സർക്കാരിന് കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള ഇന്റർവ്യൂ വഴി നേടാൻ പറ്റുന്ന താൽക്കാലിക സർക്കാർ ജോലി ഒഴിവുകൾ.

അങ്കണവാടി കം ക്രഷുകളില്‍ ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍

പെരുങ്കടവിള അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിനു കീഴില്‍ പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട് എന്നീ ഗ്രാമപഞ്ചായത്ത് പരിധിയിലെ നാല് അങ്കണവാടി കം ക്രഷുകളില്‍ ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികകളില്‍ അഭിമുഖത്തിനായി അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായ വനിതകള്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എൽ.സി പാസായ വനിതകള്‍ക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അങ്കണവാടി കം ക്രഷ് സ്ഥിതിചെയ്യുന്ന അതാത് വാര്‍ഡിലെ 35 വയസു കവിയാത്ത താമസക്കാരായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷകള്‍, ശിശുവികസന പദ്ധതി ഓഫീസ്, പെരുങ്കടവിള അഡീഷണല്‍, പെരുങ്കടവിള പി.ഒ, തിരുവനന്തപുരം, 695124 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. അവസാന തീയതി മെയ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2277306

സെക്യൂരിറ്റി ഗാർഡ് ജോലി

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന് മുന്‍സൈനികരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് 17 നുളളില്‍ അപേക്ഷ സമര്‍പ്പിക്കണം. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തു പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04735 240478.

വിവിധ തസ്തികളിൽ ഒഴിവുകൾ

കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഒഴിവുള്ള ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി തസ്തികകളിൽ താൽക്കാലിക നിയമനത്തിന് മെയ് 23 ന് അഭിമുഖം നടത്തും. 

രാവിലെ 10 മണിക്കാണ് കമേഴ്സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ അഭിമുഖം. എം.കോം ഫസ്റ്റ് ക്ലാസും കമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ് യോഗ്യത. അന്നേദിവസം രാവിലെ 11 മണിക്ക് നടക്കുന്ന ഇസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി തസ്തികകൾക്ക് ബി.കോം ഫസ്റ്റ് ക്ലാസും കമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ് യോഗ്യത. 

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം

പോളിടെക്നിക് കോളേജിൽ വിവിധ ഒഴിവുകൾ

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക് കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ 60 ശതമാനം മർക്കും പ്രവർത്തി പരിചയവുമുള്ളവർക്ക് കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ തസ്തികയിലേക്കും ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവർക്ക് ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് എൻജിനിയറിങ്) തസ്തികയിലേക്കും അപേക്ഷിക്കാം. 
താൽപര്യമുള്ള ഉദ്യോഗാർഥികൾ 22ന് രാവിലെ 10.30ന് നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

ആദ്യപക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2025- 26 അധ്യയന വർഷത്തിൽ ഡാൻസ് (കേരള നടനം), വീണ, മൃദംഗം വിഭാഗങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഡാൻസ് (കേരള നടനം) വിഭാഗം ഉദ്യോഗാർഥികൾ മേയ് 23 ന് രാവിലെ 10 നും വീണ വിഭാഗം ഉദ്യോഗാർഥികൾ മേയ് 24 ന് രാവിലെ 10.30 നും കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം. എല്ലാ ഉദ്യോഗാർഥികളും അര മണിക്കൂർ മുന്നേ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

🛑 മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നു. അഭിമുഖം മെയ് 19 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2282020

🛑 സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ തിരഞ്ഞെടുക്കുന്നു. മെയ് 20ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , പരിചയ രേഖ സഹിതം ജില്ലാ കാര്യാലയത്തില്‍ ഹാജരാകണം. യോഗ്യത- എംഎസ്‌സി (കെമിസ്ട്രി/ മൈക്രോ ബയോളജി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ) ബിരുദം (50 ശതമാനം മാര്‍ക്കോടെ) പ്രായപരിധി 28. സ്റ്റൈപന്റ് 10000. പരിശീലന കാലം – ഒരു വര്‍ഷം. 
ഫോണ്‍ : 0468 2223983

🛑 പട്ടികജാതി വികസന വകുപ്പിന് കീഴിലെ വെങ്ങാന്നൂര്‍ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികകളിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മെയ് 27ന് രാവിലെ 11ന് അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത (മാര്‍ക്കിന്റെ ശതമാനം ഉള്‍പ്പെടെ), ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8547630012.

🛑 മലയിന്‍കീഴ് എം.എം.എസ് ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോളേജ് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 19ന് രാവിലെ 10മണിക്ക് കോളേജ് ഓഫീസില്‍ നടത്തും. സൈക്കോളജിയില്‍ റെഗുലര്‍ പഠനത്തിലൂടെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2282020..

🛑 സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിഴിഞ്ഞം കേന്ദ്രത്തിൽ നിലവിലുള്ള ഒരു യങ്ങ് പ്രൊഫഷണൽ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.cmfri.org.in, 0471 2480224.
My name SUJITH KUMAR PALAKKAD