സ്‌കൂളിലും ആശുപത്രിയിലും, ജോലി ഒഴിവുകൾ
സ്‌കൂളിലും ആശുപത്രിയിലും, ജോലി ഒഴിവുകൾ
അര്‍ത്തുങ്കല്‍ ജി.ആര്‍.എഫ്.ടി. ഹൈസ്‌കൂളില്‍ ഒഴിവുകള്‍
അര്‍ത്തുങ്കല്‍ ഗവ.റീജിയിണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വാര്‍ഡന്‍ കം ട്യൂട്ടര്‍ (ആണ്‍), കെയര്‍ ടേക്കര്‍ (ആണ്‍), ഇംഗ്ലീഷ് ടീച്ചര്‍ തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തും.
വാര്‍ഡന്‍ കം ട്യൂട്ടര്‍ തസ്തകയിലേയ്ക്ക് ബിപിഎഡ് ബിരുദവും, കെയര്‍ ടേക്കര്‍
തസ്‌തികയിലേയ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബിഎഡും , ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേയ്ക്ക് ഇംഗ്ലീഷിലുള്ള ബിരുദവും ബിഎഡും മാണ് യോഗ്യത. കെ-ടെറ്റ് യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡേറ്റ എന്നിവ സഹിതം മേയ് 29 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വാക് ഇൻ ഇൻ്റർവ്യൂവിന് ഹാജരാകണം.
ഫോണ്‍: 0477- 2251103.
ക്ലീനിംഗ് സ്റ്റാഫ് അഭിമുഖം
പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 26ന് ഉച്ചയ്ക്ക് 12ന് പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തിച്ചേരണം. പ്രായപരിധി 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2276169
തൊഴിൽ മേള
ആലപ്പുഴ ജില്ലാ സ്പെക്ട്രം തൊഴിൽ മേള 2025 മേയ് 29,30 തീയതികളിൽ ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഐ. ടി. ഐ പാസ്സായ ഉദ്യോഗാർഥികൾ ഡി.ഡബ്ല്യൂ.എം.എസ്
പോർട്ടലിൽ രജിസ്റ്റർ ചെയ്ത് 29ന് രാവിലെ ഒമ്പത് മണിക്ക് ചെങ്ങന്നൂർ ഐ.ടി.ഐയിൽ എത്തിച്ചേരണം. ഫോൺ 0479 2953150, 2452210.
Join the conversation