എഞ്ചിനീയറിങ് കോളേജില്‍ ബസ് ഡ്രൈവര്‍, ബസ് ക്ലീനര്‍ ജോലി ഉൾപ്പെടെ ആശുപത്രിയിൽ വന്നിട്ടുള്ള ഒഴിവുകളും

എഞ്ചിനീയറിങ് കോളേജില്‍ ബസ് ഡ്രൈവര്‍, ബസ് ക്ലീനര്‍ ജോലി ഉൾപ്പെടെ ആശുപത്രിയിൽ വന്നിട്ടുള്ള ഒഴിവുകളും

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ബസ് ഡ്രൈവര്‍, ബസ് ക്ലീനര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിന് ജൂണ്‍ 26 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തുന്നു.  ഏഴാം ക്ലാസ് പാസ്സായ, ഹെവി വെഹിക്കിള്‍ ഡ്രൈവിങ്ങില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം മുന്‍ പരിചയമുണ്ടാവണം, മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന ഫിസിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ്, കണ്ണ് പരിശോധന റിപ്പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ബസ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കരുതണം.

ഏഴാം ക്ലാസ് പാസായ, ബസ് ക്ലീനറായി ഒരു വര്‍ഷത്തെ മുന്‍ പരിചയമുള്ളവര്‍ക്ക് ബസ് ക്ലീനര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫിസിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് എന്നിവയുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9400006412

ഫാര്‍മസിസ്റ്റ് സ്റ്റാഫ് നഴ്സ് ഒഴിവ്

പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക്    ഫാര്‍മസിസ്റ്റിന്റെ കരാര്‍ ഒഴിവിലേക്ക് ജൂണ്‍ 28 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും.  

ഫാര്‍മസിസ്റ്റ്
ഡിപ്ലോമ ഇന്‍ ഫാര്‍മസി ( ഡി ഫാം), ബി. ഫാം (ബി. ഫാം), എം. ഫാം എന്നിവയില്‍ ഏതെങ്കിലും കൂടാതെ കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.

സ്റ്റാഫ് നഴ്സ് 
ഈ തസ്തികയിലേക്ക് ജി എന്‍ എം ഡിപ്ലോമ, ബി എസ് സി നഴ്സിങ്, എം എസ് സി നഴ്സിങ് എന്നിവയോ  കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. 

ഉയര്‍ന്ന പ്രായപരിധി 35 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പും ആധാര്‍ രേഖയും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2530013.

🛑 അധ്യാപക ഒഴിവ്

പല്ലശ്ശന വിഐഎം ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത് സ് (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 7നു രാവിലെ 10നു സ്‌കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഫോൺ: 7907457223.

🛑 അഭിമുഖം 26ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ 26ന് അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ അന്നേദിവസം രാവിലെ 10ന് ആധാര്‍ കാര്‍ഡും, മൂന്ന് കോപ്പി ബയോഡേറ്റയുമായി  എത്തണം. ഫോണ്‍: 8281359930, 8304852968, 7012853504.

My name SUJITH KUMAR PALAKKAD