ഇന്ന്‌ മുതൽ തന്നെ ജോയിൻ ചെയ്യാവുന്ന ജോലി ഒഴിവുകൾ

ഇന്ന്‌ മുതൽ തന്നെ ജോയിൻ ചെയ്യാവുന്ന ജോലി ഒഴിവുകൾ

റിസോർട്ടിലേക്കു വിവിധ ജോലി ഒഴിവുകൾ, കൂടാതെ മറ്റു സർക്കാർ താത്കാലിക ജോലി ഒഴിവുകളും.

▪️റൂം ബോയി 4- ഒഴിവുകൾ    
▪️ഫ്രണ്ട് ഓഫീസ്  
▪️റിസെപ്ഷനിസ്റ്റ്   2         

ഹോട്ടൽ മാനേജ് 
ഉള്ളവർക്കു മുൻപരിജയം  ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്

മുൻ പരിജയം  ഇല്ലാത്തവർക്ക്      ട്രെയ്നി ആയി ജോലിയിൽ കേറാവുന്നതാണ്
സ്ഥലം:  കൊല്ലം, വർക്കല, തേക്കടി          phone :8921429107.

🛑 എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന  സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു.അഭിമുഖം ജൂണ്‍  അഞ്ച് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.രണ്ട് കമ്പനികളിലെ വിവിധ ഒഴിവുകളിലേക്കാണ് അഭിമുഖം. പ്ലസ് ടു, ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.
ഫോണ്‍: 0477-2230624, 8304057735

🛑 അധ്യാപക ഒഴിവ്

ആലപ്പുഴ ഗവ. ടി.ടി.ഐയില്‍ ഡി.എല്‍.എഡ് വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് അധ്യാപക തസ്തികയിൽ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം  ജൂണ്‍ ഒമ്പതിന് ഉച്ചക്ക് രണ്ട് മണിക്ക് എന്‍.സി.ടി.എ മാനദണ്ഡം അനുസരിച്ച്  നടക്കും.  നാച്ചുറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും എം.എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ചക്ക് 1.30 ന് ടി. ടി. ഐയിൽ ഹാജരാകണം. ഫോണ്‍: 0477 2254732.

🛑 ലാബ് സ്റ്റാഫിനെ അവശ്യമുണ്ട്

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രറ്റര്‍, കമ്പ്യൂട്ടര്‍ /കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള എഴുത്തു പരീക്ഷയും അഭിമുഖവും ജൂണ്‍ 5 വ്യാഴാഴ്ച നടക്കും.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രറ്റര്‍ തസ്തികയിലേക്കുളള യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ്.

കമ്പ്യൂട്ടര്‍ /കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുളള യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ റ്റിഎച്ച്എസ്എസ്എല്‍സി, ഐറ്റിഐ എന്റ്‌റിസി, കെഇസിഇ, വിഎച്ച്എസ് സി യോഗ്യതയോ (ഈ യോഗ്യാത ഉള്ളവരുടെ അഭാവത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും)

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും (ആയതിന്റെ പകര്‍പ്പുകളും പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റുകളും ബയോ ഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04868 -234082. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്- gptcnedumkandam.ac.in
My name SUJITH KUMAR PALAKKAD