Search Kerala & Gulf Jobs

അങ്കണവാടി വർക്കർ മുതൽ വിവിധ അവസരങ്ങൾ|anganawadi jobs kerala 2025

അങ്കണവാടി വർക്കർ മുതൽ വിവിധ അവസരങ്ങൾ|anganawadi jobs kerala 2025

അങ്കണവാടികളിൽ വർക്കർ/ഹെൽപർ, കൊച്ചി മത്സ്യഫെഡിന്റെ ഫിഷ് ഫാമിൽ ഫാം വർക്കർ, തുടങ്ങി വിവിധ ഒഴിവുകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കണം. തസ്തികകളും, യോഗ്യതകളും;

1) അങ്കണവാടി വർക്കർ/ ഹെൽപർ
രാമമംഗലം രാമമംഗലം പഞ്ചായത്തിലെ വാർഡ് 13 ലെ 88–ാം നമ്പർ കോരങ്കടവ് അങ്കണവാടിയിൽ ക്രഷ് ഹെൽപർ നിയമനം. യോഗ്യത: പത്താംക്ലാസ്. ജൂലൈ 21നകം അപേക്ഷ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫിസിൽ ലഭിക്കണം.

2) വടവുകോട് മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16ലെ 130–ാം നമ്പർ തട്ടാംമുകൾ അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിൽ ഹെൽപർ നിയമനം. സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ്. ജൂലൈ 17നകം അപേക്ഷിക്കണം.

3) ഏലൂർ മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കം ക്രഷിൽ ഹെൽപർ നിയമനം. സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 19 വരെ. 91889 59719.
യോഗ ഇൻസ്ട്രക്ടർ

കൊച്ചി സ്കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ എംഎസ്‌സി യോഗ. 
www.scolekerala.org.
ഒൺലൈൻ അപേക്ഷ ജൂലൈ 15വരെ.

4) കൊച്ചി മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ ഫാം വർക്കർ ഒഴിവ്. ദിവസ വേതന നിയമനം. ജൂലൈ 20 നകം മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിന്റെ ഓഫിസിൽ അപേക്ഷ ലഭിക്കണം.