തൊഴില്‍ മേളകൾ വഴി നാളെ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം

തൊഴില്‍ മേളകൾ വഴി നാളെ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം

തൊഴില്‍ മേളകൾ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ ഇതാണ്  അവസരം,രജിസ്റ്റർ ലിങ്ക് വഴി നേരിട്ട് രജിസ്റ്റർ ചെയ്യുക, പരമാവധി ഷെയർ ചെയ്യുക.

ജോബ് ഫെയര്‍ 19ന്
 കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂലൈ 19 ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍ മേള സംഘടിപ്പിക്കും.  എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്: രജിസ്റ്റർ ചെയ്യൂ 
ഫോണ്‍ :  9495999672,9496232583.

100-ല്‍ അധികം ഒഴിവുകളിലേക്കായി തൊഴില്‍മേള 

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മൂന്ന് പ്രമുഖ കമ്പനികളിലെ 100-ല്‍ അധികം ഒഴിവുകളിലേക്കായി ജൂലൈ 19ന് രാവിലെ 10-ന് തൊഴില്‍ മേള നടത്തുന്നു. കളക്ടറേറ്റ് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ ഫീസ് ഒടുക്കി സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്തും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2563451/2560413, 8138908657.

അഭിമുഖം 22ന്
ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍   സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 22ന് അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ അന്നേദിവസം രാവിലെ 10ന് ആധാര്‍ കാര്‍ഡും, മൂന്ന് കോപ്പി ബയോഡേറ്റയുമായി എത്തണം. ഫോണ്‍: 8281359930, 8304852968, 7012853504.

തൊഴില്‍മേള ജൂലൈ 19ന്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍     ജൂലൈ 19ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.    പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം  യോഗ്യതയുള്ള  9495999672/9496232583 നമ്പരിലോ     
രജിസ്റ്റർ ലിങ്ക്  മുഖേനയോ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.

വിജ്ഞാന കേരളം പദ്ധതിയുടെ തൊഴിൽ മേള 19 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 19ന് ജോബ് ഫെയർ സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ ജൂലൈ 19ന് രാവിലെ 9.30ന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. https://forms.gle/GZpJbYshwoNuR3528  ഗൂഗിൾ ഫോമിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.  ഫോൺ: 9495999712

ജോബ് ഫെയർ 19ന്
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂലൈ 19ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിപ്ലോമ/ ഡിഗ്രി/ എം.ബി.എ/ പി.ജി/ ബി.ടെക്/ ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ ലിങ്ക്-  രജിസ്റ്റർ ഇവിടെ

കേരളത്തിൽ വിവിധ ജില്ലകളിലായിട്ടാണ് തൊഴിൽമേലകൾ നടക്കുന്നത് ഓരോ ജില്ലകളിൽ ഉള്ളവർ രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക ജോലി നേടുക.
My name SUJITH KUMAR PALAKKAD