സ്‌കൂളിലേക്ക് താൽക്കാലികമായി ഡ്രൈവറെയും ആയയെയും നിയമിക്കുന്നു.
സ്‌കൂളിലേക്ക് താൽക്കാലികമായി ഡ്രൈവറെയും ആയയെയും നിയമിക്കുന്നു.
ഡ്രൈവർ, ആയ താൽകാലിക നിയമനം
പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള താലോലം ബഡ്‌സ് സ്‌കൂളിലേക്ക് താൽക്കാലികമായി ഡ്രൈവറെയും ആയയെയും നിയമിക്കുന്നു.
യോഗ്യത : പ്ലസ് ടു/ തത്തുല്യം, ലൈറ്റ് ആൻഡ് ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് (ഡ്രൈവേഴ്‌സ് ബാഡ്‌ജ് സഹിതം) എന്നീ യോഗ്യതയുള്ളവർക്ക് ഡ്രൈവറുടെ തസ്തികയിലേക്ക് അപേക്ഷിക്കാം.
ശാരീരിക ക്ഷമത ഉളവർക്ക് ആയയുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ 25 ന് രണ്ട് മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രദേശവാസികൾക്ക് മുൻഗണന.ഫോൺ: 9496043651
2) അക്രഡിറ്റഡ് ഓവർസീയർ ഒഴിവ്
പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് ഓവർസീയറുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി / മൂന്ന് വർഷ പോളി - ടെക്നിക് സിവിൽ ഡിപ്ലോമ / രണ്ട് വർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം അപേക്ഷകർ ജൂലൈ 25 രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9496043651.
3) താല്‍ക്കാലിക നിയമനം
കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രിക്കല്‍, വെല്‍ഡിങ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. അസല്‍ രേഖകള്‍ സഹിതം ജൂലൈ 21 രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 8921316100.
Join the conversation