ദിവസ വേതനത്തിൽ മുതൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ
ദിവസ വേതനത്തിൽ മുതൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ
ക്ലേ വർക്കർ തസ്തികയിൽ ഒഴിവ്
ഫൈൻ ആർട്സ് കോളേജിലെ ശിൽപശാല വിഭാഗത്തിൽ ക്ലേ വർക്കർ തസ്തികയിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 4 ന് രാവിലെ 11 ന് തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെറാകോട്ട്‌വെയർ ആൻഡ് ക്ലേ മോഡലിങ് മാനുഫാക്ചറിങ്ങിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം.
2. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയറ്റീഷ്യൻറെ താത്കാലിക
ഒഴിവിലേക്ക് അപേക്ഷിക്കാം
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൻഡോക്രൈനോളജി വിഭാഗത്തിന് കീഴിൽ ഐസിഎംആർ പദ്ധതിയിലെ ഡയറ്റീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തും. ഒരൊഴിവാണ് ഉള്ളത്. പ്രായപരിധി 35 വയസ്. യോഗ്യത: 1) സയൻസ് ഡിഗ്രി. 2) പിജി ഡിപ്ലോമ ഇൻ ഡയറ്റെറ്റിക്‌സ് അല്ലെങ്കിൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് ഡിഗ്രി അല്ലെങ്കിൽ നഴ്‌സിംഗ് ഡിഗ്രി. ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ പരിചയവും ആവശ്യമാണ്.
ഇതിന് പകരം, ബന്ധപ്പെട്ട വിഷയങ്ങളിൽ എം.എസ്.സി ഉള്ളവർക്കും അപേക്ഷിക്കാം. ഐസിഎംആർ, സെൻട്രൽ ഗവൺമെന്റ്, സ്റ്റേറ്റ് ഗവൺമെന്റ് പദ്ധതികൾ അല്ലെങ്കിൽ ക്ലിനിക്കൽ ട്രയലുകളിൽ ഡയറ്റീഷ്യൻ അല്ലെങ്കിൽ സ്റ്റാഫ് നഴ്‌സ് ആയി കുറഞ്ഞത് രണ്ട് വർഷത്തെ ഗവേഷണ പരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക്: 0471 2528855, 2528055.
3. സ്റ്റാഫ് നഴ്സ് കരാർ നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡ്/ സി.ടി സ്കാൻ യൂണിറ്റ് എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്ക് നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളുമായി ആഗസ്റ്റ് 4 രാവിലെ 10.30 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡിൽ അഭിമുഖം നടത്തും. താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 10 ന് മുൻപായി അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
4. തമിഴ് അപ്രന്റിസ് ട്രെയിനി അഭിമുഖം 31 ന്
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിഎൽഐഎസി അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡിഗ്രി കോഴ്സ് പാസായവരിൽ തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്ന് തമിഴ് അപ്രന്റിസ് ട്രെയിനിയെ നിയമിക്കുന്നതിനായി ജൂലൈ 22 ന് നടത്താനിരുന്ന അഭിമുഖം 31 ന് രാവിലെ 11.30 ന് നടത്തുമെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.
Join the conversation