ജില്ലാ ആശുപത്രിയിൽ വിവിധ തസ്തികളിൽ ജോലി നേടാൻ അവസരം

ജില്ലാ ആശുപത്രിയിൽ വിവിധ തസ്തികളിൽ ജോലി നേടാൻ അവസരം

വോളണ്ടറി സേവനത്തിനുള്ള അവസരം പാലക്കാട് ജില്ലാ ആശുപത്രി; നഴ്‌സിംഗ് അസിസ്റ്റന്റ്, ഓഫീസർ ഉൾപ്പെടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവുകൾ.
പാലക്കാട് ജില്ലാ ആശുപത്രിയിൽ വോളണ്ടറി വ്യവസ്ഥയിൽ സേവനം നൽകാൻ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.താഴെ പറയുന്ന തസ്തികകളിലാണ് അവസരങ്ങൾ വന്നിട്ടുള്ളത്. പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യൂ.

നഴ്‌സിംഗ് ഓഫീസർ
യോഗ്യത: GNM / അതിനുമേൽ യോഗ്യത

റേഡിയോഗ്രാഫർ
യോഗ്യത: സർക്കാർ DME അംഗീകൃത DRT

നഴ്‌സിംഗ് അസിസ്റ്റന്റ്
യോഗ്യത: സർക്കാർ അംഗീകൃത നഴ്‌സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ആശുപത്രി ഓഫീസ്
ഫോൺ: 0491-2533327, 0491-2534524.

കണ്ടന്റ് ഡെവലപർ ഒഴിവ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻ.എം.സി.എൻ പ്രോജക്ടിൽ കണ്ടന്റ് ഡെവലപ്പർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്. ഐ ടിയിൽ ബി.എസ്.സി അല്ലെങ്കിൽ ബി.ടെക് ആണ് യോഗ്യത. ടെലിമെഡിസിനിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ വേതനം 50,000 രൂപ. 

ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 4 ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
My name SUJITH KUMAR PALAKKAD