കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരങ്ങൾ|Cochinport Authority Recruitment-2025 Apply Now

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരങ്ങൾ|Cochinport Authority Recruitment-2025 Apply Now


കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നേടാം;കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരങ്ങൾ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ പോർട്ട് അതോറിറ്റി, വിവിധ ഡിപ്പാർട്ട്മെൻ്റിലെ ഒഴിവുകളിലേക്ക് അപ്രന്റീസ് നിയമനം നടത്തുന്നു, ഓൺലൈനായി അപേക്ഷിക്കാം, അവസാന തിയതി ആഗസ്റ്റ് 12 ആണ്.


ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് (ഗതാഗത വകുപ്പ്)

1. യോഗ്യത& ഒഴിവ്
2. B Voc ലോജിസ്റ്റിക് : 2
3. BBA: 2

ഫിനാൻസ് ഡിപ്പാർട്ട്മെൻ്റ് (ധനകാര്യ വകുപ്പ്)

യോഗ്യത& ഒഴിവ്
▪️B Com ഇൻ അക്കൗണ്ടിംഗ്: 2
▪️B Com ഇൻ ടാക്സേഷൻ: 2

മെഡിക്കൽ ഡിപ്പാർട്ട്മെൻ്റ്

▪️യോഗ്യത& ഒഴിവ്
▪️B Sc: 2

പ്രായം: 18 – 24 വയസ്സ്
(നിയമാനുസൃതമായ വയസിളവ് ലഭിക്കും)

സ്റ്റൈപ്പൻഡ്: 9,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക് ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക.

1. സ്റ്റാഫ് നഴ്സ് കരാർ നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡ്/ സി.ടി സ്കാൻ യൂണിറ്റ് എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്ക് നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളുമായി ആഗസ്റ്റ് 4 രാവിലെ 10.30 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡിൽ അഭിമുഖം നടത്തും. താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 10 ന് മുൻപായി അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

2. തമിഴ് അപ്രന്റിസ് ട്രെയിനി അഭിമുഖം 31 ന്
        സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിഎൽഐഎസി അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡിഗ്രി കോഴ്സ് പാസായവരിൽ തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്ന് തമിഴ് അപ്രന്റിസ് ട്രെയിനിയെ നിയമിക്കുന്നതിനായി ജൂലൈ 22 ന് നടത്താനിരുന്ന അഭിമുഖം 31 ന് രാവിലെ 11.30 ന് നടത്തുമെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.
My name SUJITH KUMAR PALAKKAD